Image

പിന്മാറാന്‍ മനസ്സില്ലാതെ കോവിഡ് ; അത്യപകടകാരിയായ പുതിയ വകഭേദം

ജോബിന്‍സ് തോമസ് Published on 30 May, 2021
പിന്മാറാന്‍ മനസ്സില്ലാതെ കോവിഡ് ;  അത്യപകടകാരിയായ പുതിയ വകഭേദം
കോവിഡിന്റെ രണ്ടാം തരംഗത്തേയും നേരിട്ടു കൊണ്ടിരിക്കുന്ന ലോകത്തിന് ഭീഷണിയായി കൊവിഡിന്റെ മറ്റൊരു വകഭേദം കൂടി കണ്ടെത്തി. രണ്ടാം തരംഗത്തില്‍ ഏറ്റവും വില്ലനായത് ജനിതകമാറ്റം സംഭവിച്ച ഇന്ത്യന്‍ വകഭേദവും യുകെ വകഭേദവുമായിരുന്നു. ഇതായിരുന്നു നിലവിലെ ഏറ്റവും വ്യാപനശേഷിയുള്ളത്. 

എന്നാല്‍ ഈ രണ്ട് വകഭേദങ്ങളുടേയും സങ്കരയിനമാണ് ഇപ്പോള്‍ കണ്ടത്തിയിരിക്കുന്നത്. വിയറ്റ്‌നാമിലാണ് ഇത് കണ്ടെത്തിയത്. വിയറ്റ്‌നാം ആരോഗ്യമന്ത്രി തന്നെ ഇക്കാര്യം സ്ഥരീകരിച്ചു. മറ്റ് വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ പടരുന്ന തീവ്രവ്യാപന ശേഷിയാണ് ഇതിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 

6856 പേര്‍ക്കാണ് ഇതുവരെ വിയറ്റ്‌നാമില്‍ കോവിഡ് സ്ഥിരീകരിച്ചത്. 47 പേരാണ് മരിച്ചത്. വാക്‌സിനേഷനും പുരോഗമിക്കുകയാണ്. തീവ്രവ്യാപന ശേഷിയുള്ള പുതിയ വകഭേദം കണ്ടെത്തിയതോട അതീവ ജാഗ്രതയിലാണ് രാജ്യം. വാക്‌സിനേഷന്‍ വിവിധ രാജ്യങ്ങളില്‍ പുരോഗമിക്കുകയാണ്.

Join WhatsApp News
jose cheripuram 2021-05-30 19:47:35
There are many countries developing chemical& Biological weapons, which are difficult find out take steps un till they come out as epidemic. We have only seen the tip of an iceberg, Whom to blame is a question no one can answer, we can blame China since it started there, are we that clean to blame? So the Inter national community has to examine themselves to save the world.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക