Image

മന്ത്രിയോട് പരാതി പറഞ്ഞു; ആറാംക്ലാസുകാരന്‍ ജോസഫിന്റെ സ്വപ്‌നങ്ങള്‍ക്കും ചിറക് മുളച്ചു

ജോബിന്‍സ് തോമസ് Published on 30 May, 2021
മന്ത്രിയോട് പരാതി പറഞ്ഞു; ആറാംക്ലാസുകാരന്‍ ജോസഫിന്റെ സ്വപ്‌നങ്ങള്‍ക്കും ചിറക് മുളച്ചു
ഈ ഓണ്‍ലൈന്‍ പഠനകാലത്ത് കുറഞ്ഞത് ഒരു ഫോണും ഇന്റനെറ്റ് കണക്ഷനുമില്ലെങ്കില്‍ കുട്ടികള്‍ക്ക് പഠനം സാധ്യമല്ല. എന്നാല്‍ അതിനുള്ള വകയില്ലാത്ത കുടുംബങ്ങളും കുട്ടികളും ഒരുപാടാണ്. ഫോണ്‍ വേണം . പഠനം മുന്നോട്ട് കൊണ്ടുപോകണം എന്നൊക്കെ സ്വപ്‌നങ്ങളുണ്ടെങ്കിലും രക്ഷിതാക്കളുടെ കഷ്ടപ്പാടു കാണുമ്പോള്‍ പല കുഞ്ഞുങ്ങളും ആ സ്വപ്‌നം വേണ്ടെന്ന് വെയ്ക്കുകയാണ്. 

ഈ അവസ്ഥയില്‍ തന്നെയായിരുന്നു ചെല്ലാനം സ്വദേശി ആറാം ക്ലാസുകാരന്‍ ജോസഫും അനിയനും. വെള്ളം കയറി പൊട്ടിപ്പൊളിഞ്ഞ വീട്ടിലാണ് ഇവര്‍ കഴിയുന്നത്. പുതിയ വീട് പണിയാന്‍ ആരംഭിച്ചെങ്കിലും വേലിയേററക്കാലത്ത് അഛന് ജോലിയില്ലാതായതോടെ പണി നിലച്ചു. വീട്ടില്‍ ആഹാരത്തിനുള്ള വക കണ്ടെത്തുന്നത് തന്നെ വളരെ ബുദ്ധിമുട്ടി. അപ്പോള്‍ ഫോണും പഠനവും എന്ന സ്വ്പ്‌നമൊക്കെ അവരും ഉപേക്ഷിച്ചു.

അപ്പോഴാണ് ടിവിയില്‍ വിദ്യാഭ്യസ മന്ത്രിവരുന്നുണ്ടെന്നും ഒരുപാട് പേര്‍ വിളിച്ച് പരാതികള്‍ പറയുന്നുണ്ടെന്നും കൂട്ടുകാര്‍ പറഞ്ഞത്. തന്റെ വീട്ടിലെ ചെറിയ സാധാരണ ഫോണെടുത്ത് അവനും മന്ത്രിയെ  വിളിച്ചു പഠിക്കാനാഗ്രമുണ്ടെങ്കിലും തനിക്ക് അതിന് സൗകര്യമുള്ള ഫോണില്ലെന്ന് അവന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയോട് പറഞ്ഞു. 

മോന്‍ വഷമിക്കേണ്ടെന്നും ഇപ്പോല്‍ തന്നെ അവിടുത്തെ എംഎല്‍എയെ വിളിച്ച് കാര്യം പറയാമെന്നും മന്ത്രി പറഞ്ഞു. ജോസഫ് ഫോണ്‍ വെച്ചു മണിക്കൂറുകള്‍ക്കം ജോസഫിന്റെ കൊച്ചു വീട്ടില്‍ ഫോണുമായി എംഎല്‍എ കെജെ മാക്‌സിയെത്തി. ജോസഫിനും അനിയനും ഒപ്പം മാതാപിതാക്കള്‍ക്കും സന്തോഷം. അങ്ങനെ ആ കുരുന്നുകളുടെ പഠിച്ചുയരണം എന്ന സ്വപ്‌നങ്ങള്‍ക്കും ചിറക് മുളച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക