Image

ചെന്നിത്തലയുടെ കത്തിലെ പരാമര്‍ശം ; എ ഗ്രൂപ്പ് അമര്‍ഷത്തില്‍

ജോബിന്‍സ് തോമസ് Published on 30 May, 2021
ചെന്നിത്തലയുടെ കത്തിലെ പരാമര്‍ശം ; എ ഗ്രൂപ്പ് അമര്‍ഷത്തില്‍
പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയെ ഉമ്മന്‍ ചാണ്ടി പിന്തുണച്ചിരുന്നു. ഇതോടെ പരാജയത്തിന് ശേഷം കേരളത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചു നില്‍ക്കുന്നു എന്ന പ്രതീതിയായിരുന്നു ഉണ്ടായത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന ചില വാര്‍ത്തകള്‍ ഗ്രൂപ്പ് പോര് കൂടുതല്‍ രൂക്ഷമാകുന്നു എന്ന് സൂചിപ്പിക്കുന്നതാണ്. 

പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തന്നെ ഒഴിവാക്കിയതില്‍ അമര്‍ഷമറിയിച്ചുകൊണ്ട് ചെന്നിത്തല സോണിയാ ഗാന്ധിക്കയച്ച കത്താണ് ഇപ്പോഴത്തെ വിഷയം . ഇതില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പരാമര്‍ശമുള്ളതായാണ് പുറത്തുവരുന്ന വിവരം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനായി നിയമിച്ചത് ഭൂരിപക്ഷ വോട്ടുകള്‍ നഷ്ടപ്പെടുത്തി എന്നാണ് ചെന്നിത്തലയുടെ കത്തിലെ വാദം.

ചെന്നിത്തലയങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നാണ് ഉമ്മന്‍ ചാണ്ടി ഈ വിഷയത്തില്‍ പ്രതികരിച്ചത്. എന്നാല്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്ന വിവരം ഹൈക്കമാന്‍ഡ് വൃത്തങ്ങളില്‍ നിന്നും എ ഗ്രൂപ്പ് നേതാക്കള്‍ക്കും ലഭിച്ചിട്ടുണ്ട്. ഇതു കൊണ്ട് തന്നെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേയ്ക്ക് ചെന്നിത്തലയെ പിന്തുണച്ച ഐക്യം ഇനിയുണ്ടാവില്ലെന്നാണ് എ ഗ്രൂപ്പ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന. 

എന്നാല്‍ ചെന്നിത്തല ഉമ്മന്‍ ചാണ്ടിയെ വിളിച്ച് സംസാരിച്ചതായും തെറ്റിദ്ധാരണകള്‍ നീങ്ങിയത

Join WhatsApp News
Support LDF 2021-05-30 12:16:07
A.K Anthony, Ommen Chandy, MM Hassen, K.C Joseph, Ramesh Chennythala, + all other ancient leaders of Congress - Soniya must recede as advisors and bring out talented leaders like Satheesan and young leaders for the survival of the party. Congress should also remain as a Secular party. Congress should support the good deeds of LDF. For the poor and low-income middle-class LDF is more helpful and so will survive in Kerala. - andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക