Image

ന്യൂനപക്ഷ ക്ഷേമം : ഹൈക്കോടതി വിധിയിലെ വിവിധ നിലപാടുകള്‍

ജോബിന്‍സ് തോമസ് Published on 30 May, 2021
ന്യൂനപക്ഷ ക്ഷേമം : ഹൈക്കോടതി വിധിയിലെ വിവിധ നിലപാടുകള്‍
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം എടുത്തുമാറ്റണമെന്ന ഹൈക്കോടതി വിധിയല്‍ മുസ്ലിം - ക്രിസ്ത്യന്‍ സമുദായങ്ങളും സംഘടനകളും തങ്ങളുടേതായ അഭിപ്രായങ്ങളും നിലപാടുകളുമായി രംഗത്തെത്തി കഴിഞ്ഞു. വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് മുസ്ലീം സംഘടനകള്‍ ഒറ്റക്കെട്ടായി പറയുമ്പോള്‍ വിധി ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യമാണ് ക്രൈസ്തവ സമൂഹത്തില്‍ നിന്നുമുയരുന്നത്. എന്നാല്‍ വ്യക്തമായി പഠിച്ച ശേഷം മറ്റു നടപടികളിലേയ്ക്ക് കടക്കുമെന്നാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

കെസിബിസി
****************
വിവേചനമില്ലാതെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും തുല്ല്യനീതി ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കണം. വിവേചന രഹിതമായ നിലപാട് മുഖ്യമന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കുന്നു. 

ഓര്‍ത്തഡോക്‌സ് സഭ
**************************

ന്യൂനപക്ഷ അവകാശങ്ങള്‍ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തില്‍ പൂര്‍ണ്ണമായി സംരക്ഷിക്കപ്പെടുമെന്ന് വിശ്വസിക്കുന്നു. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കമ്മീഷനെ നിയോഗിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. 

യാക്കോബായ സഭ
**********************

ഹൈക്കോടതി ഉത്തരവ് നീതി പൂര്‍വ്വകമാണ്. സര്‍ക്കാര്‍ നീതി നടപ്പിലാക്കി തരുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി ന്യൂനപക്ഷക്ഷേമ വകുപ്പ് ഏറ്റെടുത്തതില്‍ വലിയ പ്രതീക്ഷയുണ്ട്. 

മാര്‍ത്തോമ്മാ സഭ
******************
ഹൈക്കോടതി വിധി നീതിപൂര്‍വ്വകമാണ്.സംവരണാനൂകൂല്ല്യങ്ങള്‍ എല്ലാവര്‍ക്കും നീതി ലഭിക്കുന്ന വിധത്തിലാകണം. ജനസംഖ്യാനുപാതത്തില്‍ ക്രൈസ്തവ സമുഹത്തിനും അര്‍ഹമായ സംവരണം വേണം. 

കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്
******************************
ഹൈക്കോടതി വിധി നീതിയുടെ വിജയമാണ്. 

മുസ്ലീം ലീഗ്
**********

വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണം. ലീഗ് സ്വന്തം നിലയില്‍ സുപ്രീം കോടതിയെ സമീപിക്കും. 

കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍
***********************************
വിധി നിരാശജനകമാണ് . ഇത് നടപ്പാക്കരുത് . സര്‍ക്കാര്‍ അപ്പീല്‍ പോകണം.

ഐഎന്‍എല്‍
**********
വിധി നിരാശാജനകമാണ് സര്‍ക്കാര്‍ അപ്പീല്‍ പോകണം. 

കേരള കോണ്‍ഗ്രസ് ജോസഫ്
********************
വിധി സ്വാഗതാര്‍ഹമാണ്. ഉടന്‍ നടപ്പിലാക്കണം. 

പി.എസ് ശ്രീധരന്‍പിള്ള( മിസ്സോറാം ഗവര്‍ണ്ണര്‍)
**********************
വിധി എല്ലാ കേരളീയരുടേയും കണ്ണ് തുറപ്പിക്കുന്നതാണ് സൗഹൃദാന്തരീക്ഷം നിലനിര്‍ത്തി കേന്ദ്രം നല്‍കുന്ന ന്യൂനപക്ഷാനുകൂല്ല്യങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്യണം.

Join WhatsApp News
Jep 2021-05-30 04:00:08
ചെന്നിത്തല പറഞ്ഞ, ഭൂരിപക്ഷ വിഭാഗം വോട്ടു ചോരലും , ക്രിസ്ത്യൻ വോട്ടും ചോർന്നതും കാരണം , പണ്ട് മുതൽ തുടർന്ന്‌വരുന്ന "കുഞ്ഞാണ്ടി" (കുഞ്ഞാലി-ചാണ്ടി ) കൂട്ടുകെട്ടിന്റെ തുടര്ച്ച വീണ്ടും ഭരണത്തിൽ വന്നാൽ തുടരുമെന്നുള്ള ശകതമായ സംശയം ഇരു മത വിഭാഗത്തിനും ഉണ്ടായിരുന്നു. തിരഞ്ഞടുപ്പ് കാലത്തു ചില ഓർത്തഡോക്സ്‌ മെത്രാൻമാരുടെ പാണക്കാട് തങ്ങൾ സന്ദർശനം എല്ലാം, UDF നു ഭരണം കിട്ടിയാൽ ലീഗിന് ലഭിക്കാൻ പോകുന്ന സ്വാധീനം ഈ വിഭാഗം മുൻകൂട്ടി കണ്ടു. ഈ വിധി യുഡിഫ് ഭരണത്തിൽ ആയിരുന്നെകിൽ, ഇപ്പോൾ ഒരു അഭിപ്രായവും പറയാത്ത ഉമ്മൻ ചാണ്ടി എന്താ ചെയ്യുമെന്നത് ഊഹിക്കാൻ പാണക്കാട്ടേക്കു പോകേണ്ട ആവശ്യം ഇല്ലല്ലോ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക