Image

ഫിന്‍ലാന്‍ഡില്‍ 'ബ്രേക്ക് ഫാസ്റ്റില്‍' അധികം സന്തോഷം വേണ്ട

ജോബിന്‍സ് തോമസ് Published on 29 May, 2021
ഫിന്‍ലാന്‍ഡില്‍ 'ബ്രേക്ക് ഫാസ്റ്റില്‍' അധികം സന്തോഷം വേണ്ട
ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യമാണ് ഫിന്‍ലാന്‍ഡ് എന്നാല്‍ പ്രഭാത ഭക്ഷണത്തില്‍ അധികം സന്തോഷം വേണ്ടെന്നാണ് ഫിന്‍ലാന്‍ഡ് കാര്‍ പറയുന്നത്. അതും പ്രധാനമന്ത്രിയോട്. പ്രഭാതഭക്ഷണത്തിന് പണം കൈപ്പറ്റിയതിന്റെ പേരില്‍ പ്രധാനമന്ത്രി സന മരിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടെ. 

ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുടെ പ്രഭാതഭക്ഷണത്തിന്റെ പേരില്‍ സന മരിന്‍ പ്രതിമാസം 300 യൂറോ കൈപ്പറ്റുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയെന്ന നിലയില്‍ താന്‍ യാതൊരു ആനുകൂല്ല്യവും ആവശ്യപ്പെട്ടിട്ടില്ലെന്നും തീരുമാനത്തില്‍ പങ്കാളിയുമായിട്ടില്ലെന്നും സന മരിന്‍ പറഞ്ഞു. 

പ്രധാനമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമവിദഗ്ദരുടെ  അഭിപ്രായം. പ്രധാനമന്ത്രിയുടെ പ്രഭാത ഭക്ഷണത്തിന് ആനുകൂല്ല്യം നല്‍കിയെന്ന വാര്‍ത്ത ടാബ്ലോയിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പ്രതിഷേധങ്ങുളയര്‍ന്നതോടെയാണ് പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്. 

അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുമെന്നും ഇതില്‍ ഒരു തീരുമാനമുണ്ടാകുന്നതുവരെ ആനുകൂല്ല്യം വാങ്ങില്ലെന്നുമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.  ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന റെക്കോര്‍ഡോടെ 34-ാം വയസ്സില്‍ അധികാരത്തിലെത്തിയ ആളാണ് സന മരിന്‍. എന്നാല്‍ സനയുടെ മുന്‍ഗാമികള്‍ക്കും ഈ ആനുകുല്ല്യങ്ങള്‍ നല്‍കിയിരുന്നുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക