Image

അഞ്ച് വര്‍ഷത്തിനിടെ നാല് സത്യപ്രതിജ്ഞ കുഞ്ഞാലിക്കുട്ടിയെ ട്രോളി സോഷ്യല്‍മീഡിയ

ജോബിന്‍സ് തോമസ് Published on 29 May, 2021
അഞ്ച് വര്‍ഷത്തിനിടെ നാല് സത്യപ്രതിജ്ഞ കുഞ്ഞാലിക്കുട്ടിയെ ട്രോളി സോഷ്യല്‍മീഡിയ
പതിനഞ്ചാം കേരള നിയമസഭ അംഗങ്ങളുടെ സത്യപ്രതിജ്ഞയൊക്കെ കഴിഞ്ഞ് സഭാ സമ്മേളനവും ആരംഭിച്ചു. ഇത്തവണ വേങ്ങരയില്‍ നിന്നും ജയിച്ചു വന്ന പികെ കുഞ്ഞാലിക്കുട്ടിയെയാണ് സോഷ്യല്‍ മീഡിയ വിടാതെ പിടിച്ചിരിക്കുന്നത്. കാരണം വേറോന്നുമല്ല ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ചൊല്ലിയ സത്യപ്രതിജ്ഞകളുടെ എണ്ണം തന്നെ. നാല് തവണയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തത്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന് കേരള നിയമസഭയിലായിരുന്നു ആദ്യ സത്യപ്രതിജ്ഞ. അത് 2016 ല്‍. അതിനു ശേഷം എഎല്‍എ സ്ഥാനം രാജിവച്ച് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത് പികെ കുഞ്ഞാലിക്കുട്ടിയാണ് അങ്ങനെ ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. 

ഇതിനു ശേഷം 2019 ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും മലപ്പുറത്തു നിന്നും മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. ഇതോടെ സത്യപ്രതിജ്ഞകളുടെ എണ്ണം മൂന്നായി. എന്നാല്‍ 2021 ല്‍ കേരളാ നിയമസഭിയലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എംപി സ്ഥാനം രാജി വച്ച് വീണ്ടും മത്സരിച്ചു വേങ്ങരയില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തി സത്യപ്രതിജ്ഞ ചെയ്തതോടെ അഞ്ചു വര്‍ഷത്തിനിടെ ചെയ്ത സത്യപ്രതിജ്ഞകളുടെ എണ്ണം നാലായി.

ഇതില്‍ രണ്ടു തവണ മന്ത്രി സ്ഥാനവും ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം. 2019 ലെ തെരഞ്ഞെടുപ്പില്‍ യുപിഎ അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു ഡല്‍ഹിയിലേയ്ക്കുള്ള യാത്ര. എന്നാല്‍ രണ്ടാമതും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി. അതുപോലെ കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നും മത്സരിച്ചത്.

സോഷ്യല്‍ മീഡിയയില്‍ പലരും മുന്‍ സത്യപ്രതിജ്ഞകളുടെ വാര്‍ത്തളും പോസ്റ്റുകളും
 കുത്തിപ്പൊക്കിയാണ് ഈ വിഷയം വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക