Image

രാജ്യത്ത് പൗരത്വ നിയമം വീണ്ടും ചര്‍ച്ചയാകുന്നു

Published on 29 May, 2021
രാജ്യത്ത് പൗരത്വ നിയമം വീണ്ടും ചര്‍ച്ചയാകുന്നു
രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം പൗരത്വ ഭേദഗതി നിയമം വീണ്ടും ചര്‍ച്ചയായി മാറുകയാണ്. 2019 ല്‍ രാജ്യത്താകമാനം ഏറെ പ്രതിഷേധ പരമ്പരകള്‍ക്ക് വേദിയായിരുന്നു പൗരത്വ ഭേദഗതി നിയമവും ഒപ്പം ദേശീയ പൗരത്വ രജിസ്റ്ററും. എന്നാല്‍ പിന്നീടെത്തിയ കോവിഡും അനുബദ്ധ പ്രശ്‌നങ്ങളും ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ തണുപ്പിക്കുകയും ഇക്കാര്യത്തില്‍ മുന്നോട്ടു പോകുന്നതില്‍ നിന്നും സര്‍ക്കാരിനെ പിന്നോട്ട് വലിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ 2021 പകുതിയോടടുക്കുമ്പോള്‍ പൗരത്വ ഭേദഗതി നിയമം വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. 

രാജ്യത്തെ അഭയാര്‍ത്ഥികളില്‍ നിന്നും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്റെ ഉത്തരവാണ് പൗരത്വഭേദഗതി നിയമം വീണ്ടും ചര്‍ച്ചയാകാന്‍ കാരണം. ബംഗ്ലാദേശ് , പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയിട്ടുള്ള അമുസ്ലീങ്ങളായ ആളുകള്‍ക്ക് ഇന്ത്യയില്‍ പൗരത്വത്തിന് അപേക്ഷനല്‍കാവുന്നതും രേഖകള്‍ ശരിയാണെങ്കില്‍ പൗരത്വം നല്‍കാന്‍ അനുവദിക്കുന്നതുമായിരുന്നു പൗരത്വ ഭേദഗതി നിയമം. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവിലും ഇക്കാര്യങ്ങള്‍ തന്നെയാണുള്ളത്. രാജസ്ഥാന്‍, ഹരിയാന, ഛത്തീസ്ഗണ്ഡ്, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസക്കാരായ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ അമുസ്ലീങ്ങളായ അഭയാര്‍ത്ഥികളില്‍ നിന്നാണ് ഇപ്പോള്‍ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

പൗരത്വ നിയമം 1955 ന്റെ 2009 ല്‍ വരുത്തിയ ഭേദഗതി ചട്ടങ്ങള്‍ അനുസരിച്ചാണ് ഇപ്പോള്‍ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു വിഭാഗത്തിന് പൗരത്വം ലഭിക്കുമ്പോള്‍ അഭയാര്‍ത്ഥികളായി വന്നവരില്‍ പൗരത്വം ലഭിക്കാത്തവരെ സംബന്ധിച്ചായിരുന്നു 2019 ലെ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍. ഇങ്ങനെ അര്‍ഹരായവര്‍ക്ക് പൗരത്വം നല്‍കുമ്പോള്‍ പൗരത്വം ലഭിക്കാത്തവര്‍ അനധികൃത കുടിയേറ്റക്കാര്‍ എന്ന വിഭാഗത്തിലെത്തും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക