Image

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിലെ വിരോധാഭാസം

ജോബിന്‍സ് തോമസ് Published on 29 May, 2021
രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിലെ വിരോധാഭാസം
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി രാജി വച്ച രാജ്യസഭാ സീറ്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഉടന്‍ നടത്തേണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. കോവിഡ് സ്ഥിതി അതിരൂക്ഷമായ സാഹചര്യം പരിഗണിച്ചാണ് ഇങ്ങനെയൊരു തീരുമാനം. ജനുവരി 11 നായിരുന്നു ജോസ് കെ മാണി രാജിവച്ചത്. അദ്ദേഹത്തിന് 2024 വരെയായിരുന്നു കാലാവധി ഉണ്ടായിരുന്നത്. രാജി വയ്ക്കപ്പെടുന്ന സീററിന് 1 വര്‍ഷം കാലാവധിയുണ്ടെങ്കില്‍ ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. 

എന്നാല്‍ ഇവിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിനു കാരണമാവട്ടെ കോവിഡ് രൂക്ഷമായതും. പക്ഷ ആ തീരുമാനം എങ്ങനെ ശരിയാവും എന്നാണ് ചോദ്യം. കാരണം രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യേണ്ടത് എംഎല്‍എമാര്‍ മാത്രമാണ്. നിയമസഭ സമ്മേളിച്ച് എംഎല്‍എമാര്‍ വോട്ട് ചെയ്യുക എന്നത് മാത്രമാണ് ഇവിടെ നടക്കേണ്ട നടപടി. നിലവില്‍ കേരളത്തില്‍ ജൂണ്‍ 14 വരെ നിയമസഭാ സമ്മേളനം നടക്കുന്നുണ്ട്. മാത്രമല്ല സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടന്നു. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കും. ഇത്രമാത്രമെ രാജ്യസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിലും നടക്കാനുള്ളു. 

അപ്പോള്‍ പിന്നെ കോവിഡിന്റെ പേരില്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്്ക്കാം എന്നു പറയുന്നതിലെ സാംഗത്യമെന്താണ്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തും അപ്പോള്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേയ്ക്ക് തെരഞ്ഞെടുപ്പ് ഉടന്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നു എന്നാല്‍ കോടതി ഇടപെട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും പ്രശ്‌നം കോടതിയിലേയ്ക്ക് നീളാനാണ് സാധ്യത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക