Image

ബിജെപിയ്ക്ക് കൈകഴുകാനാവില്ല ; കുഴല്‍പ്പണം പണിയാകും

ജോബിന്‍സ് തോമസ് Published on 27 May, 2021
ബിജെപിയ്ക്ക് കൈകഴുകാനാവില്ല ; കുഴല്‍പ്പണം പണിയാകും
തൃശൂര്‍ കൊടകരയില്‍ നടന്ന കുഴല്‍പ്പണമിടപാട് സംബന്ധിച്ച് ഓരോ ദിവസവും പുതിയ വിവരങ്ങളാണ് പുറത്തു വരുന്നത്. കൊണ്ടുവന്ന പണം തട്ടിയെടുക്കപ്പെട്ടതോടെയാണ് ഇക്കാര്യങ്ങള്‍ പുറത്തായതും അന്വേഷണത്തിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതും. 

സംഭവത്തില്‍ ആദ്യം മുതല്‍ തന്നെ ആരോപണമുയര്‍ന്നത് ബിജെപിയ്‌ക്കെതിരെയായിരുന്നു. ഇതിന്റെ ഭാഗമായി ചിലനേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഏറ്റവുമൊടുവില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ബിജെപിയെ കൂടുതല്‍ വെട്ടിലാക്കുന്നതാണ്. 

കുഴല്‍പ്പണവുമായി വന്ന സംഘത്തിന് താമസ സൗകര്യമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വമാണെന്നാണ് ഇവര്‍ താമസിച്ച ഹോട്ടലിലെ ജീവനക്കാരന്‍ ഒരു മലയാളം ചാനലിനോട് വെളിപ്പെടുത്തിയത്. വൈകുന്നേരം എഴുമണിക്ക് ശേഷമാണ് മുറി ബുക്കു ചെയ്തതെന്നും രാത്രി 12 മണിയോടെ ഈ സംഘം ഹോട്ടലിലെത്തി 215,216 നമ്പര്‍ മുറികളില്‍ താമസിച്ചതായാണ് ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. 

ഈ ഹോട്ടലില്‍ നിന്നുമാണ് സംഘം പുലര്‍ച്ചെ ആലപ്പുഴയ്ക്ക് പുറപ്പെട്ടത്. ഈ യാത്രയിലായിരുന്നുന കൊടകരയില്‍ വെച്ച് പണം കൊള്ളസംഘം തട്ടിയെടുത്തത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പരാതിക്കാരനായ ധര്‍മ്മരാജനേയും സഹായിയേയും വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിക്കുന്നതും ഒപ്പം ഇത്തരം വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നതും ബിജെപിയെ പ്രതിക്കൂട്ടിലാക്കുകയാണ്. എന്നാല്‍ ഇക്കാര്യം അറിയില്ല എന്ന നിലപാട് തന്നെയാണ് ഇപ്പോഴും ബിജെപിയുടെ പ്രമുഖ നേതാക്കള്‍ സ്വീകരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക