Image

കോറോണായുടെ ഉത്ഭവം കണ്ടെത്താന്‍ ബൈഡന്റെ ഉത്തരവ്

ജോബിന്‍സ് തോമസ് Published on 27 May, 2021
 കോറോണായുടെ ഉത്ഭവം കണ്ടെത്താന്‍ ബൈഡന്റെ ഉത്തരവ്
കൊറോണാ ചെനീസ് ലാബില്‍ നിന്നു പുറത്തു വന്നതാണോ അതോ മൃഗങ്ങളില്‍ നിന്നു പടര്‍ന്നതാണോ എന്ന് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കര്‍ശന നിര്‍ദ്ദേശം. 90 ദിവസത്തിനുളളില്‍ ഇക്കാര്യത്തില്‍ ഉത്തരം കണ്ടെത്താനാണ് ബൈഡന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യുഎസ് ഇന്റലിജന്‍ ഏജന്‍സിക്കാണ് നിര്‍ദ്ദേശം നല്കിയത്. 

ചൈനയിലെ വുഹാനില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ ഇത് ചൈനീസ് ലാബില്‍ നിന്നു പുറത്തുവന്നതാണെന്ന് ആരോപണം ഉണ്ടായിരുന്നു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഈ ആരോപണം ഉന്നയിച്ചെങ്കിലും ലോകാരോഗ്യ സംഘടന ഇത് തള്ളിയിരുന്നു. 

കൊറോണ വൈറസ് മനുഷ്യരിലേയ്‌ക്കെത്തിയത് എവിടെ നിന്നാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വരാത്ത സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ സംശയരഹിതമായി ഉത്തരം കണ്ടുപിടിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇതിനെതിരെ ചൈന പ്രതിഷേധവും അറിയിച്ചു കഴിഞ്ഞു ലാബ് ചോര്‍ച്ചയെക്കുറിച്ചുള്ള ഗൂഢാലോചനാ സിദ്ധാന്തവും കുറ്റപ്പെടുത്തലുകളും തിരിച്ചുവരുന്നത് രാഷ്ട്രീയക്കളിയാണെന്നാണ് അമേരിക്കയിലെ ചൈനീസ് എംബസി പ്രതികരിച്ചത്. 

2019 ലാണ് വുഹാനില്‍ കൊറോണാ റിപ്പോര്‍ട്ട് ചെയ്തത് ഇതിനുശേഷം ഇതുവരെ 16.8 കോടി ആളുകള്‍ക്ക് രോഗം ബാധിക്കുകയും 35 ലക്ഷത്തോളം ആളുകള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ നാളിതുവരെയും ഇതിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത വരാത്ത സാഹചര്യത്തില്‍ അമേരിക്ക ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം നിര്‍ണ്ണായകമാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക