Image

മുല്ലപ്പള്ളി കണ്ണുരുട്ടി ; ചെന്നിത്തല നിലപാട് മാറ്റി

ജോബിന്‍സ് തോമസ് Published on 27 May, 2021
മുല്ലപ്പള്ളി കണ്ണുരുട്ടി ; ചെന്നിത്തല നിലപാട് മാറ്റി
തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച അന്വേഷണ സമിതിക്കു മുമ്പില്‍ പാര്‍ട്ടിയിലെ സംഘടനാ ദൗര്‍ബല്ല്യങ്ങല്‍ എണ്ണിഎണ്ണിപ്പറഞ്ഞ രമേശ് ചെന്നിത്തല താന്‍ മികച്ച പ്രവര്‍ത്തനം നടത്തിയിട്ടും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണം പാര്‍ട്ടിയിലെ സംഘടനാ ദൗര്‍ബല്ല്യമാണെന്നാണ് പറഞ്ഞു വച്ചത്. ചെന്നിത്തലയുടെ ഈ പ്രതികരണം കൊണ്ടതാക്കട്ടെ നേരെ മുല്ലപ്പള്ളി രാമചന്ദ്രനും. പരാജയം സംഘടനാ ദൗര്‍ബല്ല്യം കൊണ്ടാണെങ്കില്‍ അതിന്റെ ഉത്തരവാദി കെപിസിസി പ്രസിഡന്റാണെന്ന് സ്വാഭാവികമായും ചര്‍ച്ചവരും. ചെന്നിത്തല തന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയുകയും കൂടി ചെയ്തതോടെ പ്രതിപക്ഷം നന്നായി പ്രവര്‍ത്തിച്ചു എന്നാല്‍ പാര്‍ട്ടി സംവിധാനം പോരായിരുന്നു എന്നതായിരുന്നു ഉദ്ദേശിച്ചതെന്ന് വ്യക്തം

എന്നാല്‍ അശോക് ചവാന്‍ സമിതിക്കു മുമ്പില്‍ കാര്യങ്ങള്‍ പറഞ്ഞ് 24 മണിക്കൂര്‍ തികഞ്ഞില്ല ഇതാ കിടക്കുന്നു ചെന്നിത്തലയുടെ ഫേസ് ബുക്ക് പോസ്റ്റ്. മുല്ലപ്പള്ളിയെ ആരെങ്കിലും വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അവര്‍ പശ്ചാത്തപിക്കേണ്ടിവരുമെന്നും. മുല്ലപ്പള്ളിയോളം ആദര്‍ശ ധീരനായ ഒരു നേതാവിനെ കണ്ടിട്ടില്ലെന്നും. മുല്ലപ്പള്ളിയോട് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തോട് പോലും കോണ്‍ഗ്രസ് പാര്‍ട്ടി നീതി കാട്ടിയില്ലെന്നുമൊക്കെയായിരുന്നു ഫേസ് ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചത്. ഒറ്റ രാത്രികൊണ്ടുണ്ടായ സ്‌നേഹം പാര്‍ട്ടി അണികളെ പോലും അത്ഭുതപ്പെടുത്തി.

എന്നാല്‍ ഇതിനുശേഷമാണ് അകത്തളത്തിലെ കഥകള്‍ പുറത്ത് വന്നത്. ചെന്നിത്തല പാര്‍ട്ടി സംവിധാനത്തെ കുറ്റപ്പെടുത്തിയതില്‍ കടുത്ത അതൃപ്തിയും അമര്‍ഷവും മുല്ലപ്പള്ളി ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളേയും വിളിച്ചറിയിച്ചുവെന്നാണ് വിവരം. ഇതേ തുടര്‍ന്നാണ് ചെന്നിത്തല മുല്ലപ്പള്ളിയെ അനുകൂലിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

എന്തായാലും പാര്‍ട്ടി സംവിധാനത്തെ ചെന്നിത്തല ഹൈക്കമാന്‍ഡ് പ്രതിനിധിക്കു മുമ്പില്‍ കുറ്റപ്പെടുത്തിയതോടെ മുല്ലപ്പള്ളി  സ്വയമൊഴിയുകയാണെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയമായി തനിക്കത് തിരിച്ചടിയാകുമെന്ന് മനസ്സിലാക്കിയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ നീക്കം. എന്തായാലും ചെന്നിത്തലയുടെ നിലപാട് മാറ്റം കേരളരാഷ്ട്രിയത്തില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

Join WhatsApp News
Ninan Mathulla 2021-05-27 10:08:06
High Command’s assessment of the reason for the loss in the election is more correct than any other reasons. Chennithala lost the trust of minorities in Kerala (especially Christians). I also felt the same way. The curse of the Congress Party is that it is full of people with more allegiance to their religious sentiments than secular view. We saw this in North India also where Congress MLA can be easily bought by BJP. Surendran also stated that BJP will rule the state if it can win 35 seats. Due to their religious sentiments favorable to one religion they played politics to fill influential positions and seats with members of their religion. LDF also is not immune from this but ‘thammil Bhetham thomman thanne’. Oommen Chandy couldn’t fight for minority rights as he was happy with some positions for his group members. We saw the beginning of this politics when Cheenithala wrestled and got ‘abhyntharam’ from Oommen Chandy when he was the chief minister. Chennithala and Mullappally allowed religious extremists to grow in influence, and gave lip service to secularism. No doubt BJP has influenced them more than Congress ideologies. If there is no Congress Party in Kerala, both of them and many others from UDF and some from LDF will end up in BJP.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക