Image

'കോവിഡ് വായുവിലൂടെ പകരും'; ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും രോഗം പകരും

Published on 26 May, 2021
'കോവിഡ് വായുവിലൂടെ പകരും'; ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും രോഗം പകരും
ഡല്‍ഹി: കോവിഡ് വൈറസ് വായുവിലൂടെ പകരുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് വായുവിലൂടെ പകരുമെന്നാണ് കോവിഡ് 19 ചികിത്സാ മാര്‍ഗനിര്‍ദേശങ്ങളുടെ പരിഷ്കരിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്രം വ്യക്തമാക്കിയത്. രോഗബാധിതനായ വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്ബോള്‍ പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെയും വൈറസ് പകരുമെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

അടുത്ത സമ്ബര്‍ക്കത്തിലൂടെ മാത്രമേ വൈറസ് പകരൂവെന്ന മുന്‍ധാരണകളാണ് ഇതോടെ തിരുത്തപ്പെട്ടത്. അടുത്തിടെ പുറത്തിറങ്ങിയ പഠന റിപ്പോര്‍ട്ടില്‍ വൈറസിന് വായുവിലൂടെ പത്തുമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനാകുമെന്ന് കണ്ടെത്തിയിരുന്നു.
കോവിഡ് ബാധിതരുടെ ഉമിനീര്‍, മൂക്കില്‍നിന്ന് പുറത്തു വരുന്ന ദ്രവം എന്നിവ രണ്ടുമീറ്റര്‍ അകലത്തില്‍ വരെ പതിച്ചേക്കാം ഇതില്‍നിന്ന് വായുവിലൂടെ മറ്റൊരാളിലേക്ക് വൈറസ് എത്തുന്നു. 

വൈറസ് കണങ്ങള്‍ വായുവിലൂടെ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നതിനാല്‍ അടച്ചിട്ട വായുസഞ്ചാരമില്ലാത്ത ഇടങ്ങളില്‍ ആളുകള്‍ രോഗ ബാധിതരാകാനുളള സാധ്യത ഉയര്‍ന്നതാണെന്നും അതിനാല്‍ രോഗബാധിതര്‍ ഉള്ളിടിങ്ങളില്‍ വായുസഞ്ചാരം ഉറപ്പാക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക