Image

പ്രതാപകാലമൊക്കെ പോയി ; കാശിനായി കൈ നീട്ടി ബെവ്‌കോ

ജോബിന്‍സ് തോമസ് Published on 26 May, 2021
പ്രതാപകാലമൊക്കെ പോയി ; കാശിനായി കൈ നീട്ടി ബെവ്‌കോ
വിമര്‍ശകര്‍ പലപ്പോഴും കളിയാക്കി പറയാറുണ്ട് ലോട്ടറിയും ബെവ്‌കോയുമില്ലെങ്കില്‍ സര്‍ക്കാര്‍ എന്തു ചെയ്യുമെന്ന് . ഒരര്‍ത്ഥത്തില്‍ അത് മലയാളിയെ കളിയാക്കലുകൂടിയാണ് കാരണം മലയാളികള്‍ മദ്യപാനികളും ഭാഗ്യാന്വേഷികളുമാണെന്നാണ് ഇതിലൂടെ പറയുന്നത്. എന്നാല്‍ ഇതു രണ്ടും കേരളാ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന ശ്രോതസ്സുകളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

ഒരോ മാസവും കോടികളാണ് ബെവ്‌കോ ഖജനാവിലേയ്‌ക്കെത്തിച്ചു കൊണ്ടിരുന്നത്. ഉത്സവകാലമായാല്‍ ഖജനാവ് നിറച്ചുകൊടുക്കുന്നതും ബെവ്‌കോയാണ്. ഇതു കൊണ്ട് തന്നെയാണ് കഴിഞ്ഞ ലോക്ഡൗണില്‍ ബെവ്‌കോയ്ക്ക് വേണ്ടി ഒരു ആപ്പ് ഇറക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായത്. 

എന്നാല്‍ ഈ ലോക്ഡൗണില്‍ അതില്ല. വെബ്‌കോയുടെ ഔട്ട്‌ലെററുകളും തുറക്കുന്നില്ല. അതുകൊണ്ട് തന്നെ പഴയ പ്രാതാപമൊക്കെ പോയി. ദിവസങ്ങള്‍ തള്ളി നീക്കണമെങ്കില്‍ ആരുടെയെങ്കിലും മുമ്പില്‍ കൈ നീട്ടേണ്ട അവസ്ഥയാണ്. ഈ അവസ്ഥ ചൂണ്ടിക്കാണിച്ച് ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത സര്‍ക്കാരിന് കത്തയച്ചു കഴിഞ്ഞു. 

ഔട്ട് ലെറ്റുകള്‍ തുറക്കാത്തതിന്റെ പേരില്‍ നിലവില്‍ ആയിരം കോടിയാണ് നഷ്ട്‌മെന്നും ഇനിയും മുന്നോട്ട് പോകണമെങ്കില്‍ സര്‍ക്കാര്‍ സഹായിക്കണമെന്നുമഭ്യര്‍ത്ഥിച്ചാണ് കത്ത്. ജീവനക്കാരുടെ ശമ്പളവും ഔട്ട്‌ലെറ്റുകളുടെ വാടകയുമാണ് ഇപ്പോള്‍ ബാധ്യതയായിരിക്കുന്നത്. 

ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടനെ ഔട്ടലെറ്റുകള്‍ തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക