Image

വാക്‌സിന്റെ 'പേരിലെ' പ്രശ്‌നം പ്രവാസികള്‍ക്ക് പണിയാകുന്നു

ജോബിന്‍സ് തോമസ് Published on 26 May, 2021
വാക്‌സിന്റെ 'പേരിലെ' പ്രശ്‌നം പ്രവാസികള്‍ക്ക് പണിയാകുന്നു
ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുടെ സഹകരണത്തോടെ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാക്‌സിന്റെ വിത്യസ്തപേരുകള്‍ പ്രവാസികളെ ബുദ്ധിമുട്ടിലാഴ്ത്തുന്നു. ഇന്ത്യയില്‍ ഈ വാക്‌സിന്‍ കോവിഷീല്‍ഡ് എന്നാണ്  അറിയപ്പെടുന്നത്. വിദേശരാജ്യങ്ങളിലാകട്ടെ ഇതിന്റെ പേര് അസ്ട്രാസെനക എന്നാണ്. അതു കൊണ്ട് തന്നെ പല വിദേശ രാജ്യങ്ങളും തങ്ങളുടെ രാജ്യത്ത് പ്രവേശിക്കാനായി എടുക്കേണ്ട അംഗീകൃത വാക്‌സിനുകളുടെ ലിസ്റ്റില്‍ അസ്ട്രാസെനക എന്നാണ് രേഖപ്പെടുതതിയിരിക്കുന്നത്. 

ഗള്‍ഫ് രാജ്യങ്ങളായ സൗദി , ഖത്തര്‍ , ഒമാന്‍, കുവൈറ്റ്, ബഹ്‌റൈന്‍, യുഎഇ എന്നിവിടങ്ങളിലും ഇത് അറിയപ്പെടുന്നത് അസ്ട്രാസെനക് എന്നാണ്. ഇവര്‍ പുറത്തിറക്കിയിരിക്കുന്ന പട്ടികയില്‍ കോവിഷീല്‍ഡ് ഇല്ല. അസ്ട്രാസെനക് വാക്‌സിന്‍ രണ്ട് ഡോസും പൂര്‍ത്തിയാക്കിയവര്‍ക്കും അല്ലെങ്കില്‍ ഒരു ഡോസ് എടുത്ത് 14 ദിവസമെങ്കിലും കഴിഞ്ഞവര്‍ക്കും ഈ രാജ്യങ്ങളില്‍ പ്രവേശിക്കാം മാത്രമല്ല ക്വാറന്റൈന്‍ നിബന്ധനകളിലും ഇളവുണ്ട്.

എന്നാല്‍ വാക്‌സിന്‍ ഒന്നു തന്നെയാണെങ്കിലും ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഈ ഇളവുകളുടെ പ്രയോജനം ലഭിക്കുന്നില്ല. ഇത് പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാഴ്ത്തുന്നുണ്ട്. പലര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടും തിരികെ പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പലരുടെയും തൊഴില്‍ നഷ്ടമാകുന്ന അവസ്ഥയാണ്. 

കേന്ദ്രം ഈ രാജ്യങ്ങളുമായി ബന്ധപ്പെട്ട് കോവിഷീല്‍ഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടണം അതല്ലെങ്കില്‍ കോവിഷീല്‍ഡ് എടുത്തവരുടെ സര്‍ട്ടിഫിക്കറ്റില്‍ അസ്ട്രാസെനക് എന്ന് രേഖപ്പെടുത്തുകയോ ചെയ്യണം. ഇല്ലെങ്കില്‍ കൃത്യമായി വാക്‌സിന്‍ എടുത്തിട്ടും ജോലിക്ക് പ്രവേശിക്കാന്‍ സാധിക്കാതെ ലക്ഷക്കണക്കിന് പ്രവാസികള്‍ പ്രതിസന്ധിയിലാവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക