Image

മൂവരും ടീച്ചർമാർ, വീണ നക്ഷത്രമില്ലാത്ത അരിവാൾ, അഗ്നിച്ചിറകുമായി പറക്കണം (കുര്യൻ പാമ്പാടി)

Published on 20 May, 2021
മൂവരും ടീച്ചർമാർ,  വീണ നക്ഷത്രമില്ലാത്ത അരിവാൾ, അഗ്നിച്ചിറകുമായി  പറക്കണം (കുര്യൻ പാമ്പാടി)

പികെ ശ്രീമതിക്കും കെകെ ശൈലജക്കും  ശേഷം ഇടത്ത് സർക്കാരിന്റെ മൂന്നാമത്തെ ആരോഗ്യമന്ത്രിയായി വ്യാഴാഴ്ച്ച സത്യ  പ്രതിജ്ഞ ചെയ്ത വീണ ജോർജ് കോവിഡ്  അത്യുച്ച സ്ഥായിയിൽ നിൽക്കുമ്പോഴാണ് പുതിയ പദവിയിൽ എഴുന്നത്. ഊർജ്ജതന്ത്രത്തിൽ മാസ്റേഴ്സ്  ഉള്ള വീണക്ക് മഹാമാരിയെ പിടിച്ചുകെട്ടാൻ അഗ്നിച്ചിറകുകൾ കൂടിയേ തീരൂ.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രതിജ്ഞ ചെയ്ത 21 മന്ത്രിമാരിൽ അക്ഷരമാല ക്രമത്തിൽ ഏറ്റവും ഒടുവിലത്തെ ഊഴം  വീണക്ക് ആയിരുന്നു. പക്ഷെ അവർ ഏറ്ററ്വും കൂടുതൽ ജനശ്രധ്ധ ആകർഷിച്ചു. മുൻഗാമി ശൈലജ ടീച്ചറെ അഭിവാദനം ചെയ്തുകൊണ്ടാണ്  വേദിയിലേക്ക് നടന്നടുത്തത്.

അധ്യാപിക ആകാൻ വേണ്ടി എംഎസ് സി കഴിഞ്ഞു ബിഎഡ് കൂടി എടുത്തു വീണ. യൂണിവേഴ്‌സിറ്റി കോളജിലായിരുന്നു പഠനം. രണ്ടിനും റാങ്കോടെ വിജയം. പത്തനംതിട്ട കാതോലിക്കാട് കോളജിൽ കുറേക്കാലം ഗസ്റ് ലക്ച്ചറർ ആയി ജോലി നോക്കി. ആ നിലക്ക് ശ്രീമതിയെയും ശൈലജയെയും പോലെ ടീച്ചർ എന്ന് വിളിക്കാം.

ആരോഗ്യ മന്ത്രിയായ  കാലത്ത് ശ്രീമതിക്കു 66 വയസും ശൈലജക്കു 59 വയസും പ്രായം ഉണ്ടായിരുന്നു. പക്ഷെ വീണക്ക് എത്രയോ പ്രായക്കുറവ്.  നാല്പത്തി നാല് വയസ് എന്ന മികവാണ് വീണയുടെ പ്രധാന കൈമുതൽ.  വിദ്യാര്തഥിനിയായിരുന്ന കാലം കലയിൽ പ്രാവീണ്യം കാട്ടി  കലാതിലകം ആയി.

1992ൽ കലോത്സവവേദി കണ്ടെത്തിയ  രണ്ടു പ്രഗത്ഭരിൽ ഒരാൾ  വീണയായിരുന്നു. മറ്റെയാൾ മഞ്ജു  വാരിയർ. മഞ്ജു സിനിമയിലൂടെ സൂപ്പർതാരം ആയപ്പോൾ വീണ മാധ്യമരംഗത്ത് മുന്നേറി മഞ്ജുവിനെ ഇന്റർവ്യൂ ചെയ്തു.  വിവിധ ചാനലുകളിൽ മാറിമാറി മികവു തെളിയിച്ചുവീണ  2012ൽ ഒബാമ മത്സരിച്ച അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പു റിപ്പോർട്ട്  ചെയ്‌തു.

അതവിടെ നിൽക്കട്ടെ. ശൈലജടീച്ചറെ മാറ്റി നിർത്തിയത്ത്തിൽ രാഷ്ട്രീയക്കാരോടൊപ്പം മാധ്യമ ഭീമൻമ്മാരും രോഷം പൂണ്ടു.. "ഒഴുക്കിനു നടുവിൽ കുതിരയെ മാറ്റുന്നത് പോലെ "എന്ന് ദി ഹിന്ദു മുഖപ്രസംഗം എഴുതിയപ്പോൾ " നക്ഷത്രം ഇല്ലാത്ത അരിവാൾ'' എന്നാണ് ഇടതു മന്ത്രിസഭയെ ടൈംസ് ഓഫ് ഇന്ത്യ വിശേഷിപ്പിച്ചത്.

രണ്ടു പത്രങ്ങളും ശൈലജ ടീച്ചറിന്റെ നിപ്പമുതൽ കോവിഡ് വരെയുള്ള  പടയോട്ടത്തെ മുക്തകൺഠം  പ്രശംസിക്കുന്നു. ആ പ്രവർത്തനങ്ങളുടെ തുടർച്ചക്കു അവർ കൂടി മന്ത്രിസഭയിൽ ഉവേണ്ടിയിരുന്നു എന്ന് രണ്ടു കൂട്ടരും വാദിച്ചു.

"അവരെക്കുറിച്ചുള്ള  നിങ്ങളുടെ വികാരങ്ങൾ ഞാൻ മാനിക്കുന്നു, പക്ഷെ എല്ലവരെയും പുതുമുഖങ്ങൾ ആക്കാൻ ഞങ്ങൾ തീരുമാനിച്ചു.  അത് നിങ്ങൾ മാനിക്കണം," കോവിഡി ന്റെ കണക്കുകൾ നിരത്താൻ പതിവുള്ള  പത്രസമ്മേളനത്തിൽ പിണറായി വാദിച്ചു.

അതൊന്നും ശൈലജയെ പിന്തുണക്കുന്ന ജനലക്ഷങ്ങളെ സ്പർശിക്കുന്നില്ല. എന്നാൽ അവരുടെ രോഷം തീരണമെങ്കിൽ വീണ അഗ്നിച്ചിറകുമായി പറന്നേ ത്രീരൂ. എന്നിട്ടു കോവിഡിനെ ആവഹിച്ച് കരിമ്പനയിൽ  തളച്ച് ആണി  അടിക്കണം.

ആറന്മുളയിൽ രണ്ടു തവണയും  കോൺഗ്രസ് നേതാവ് കെ ശിവദാസൻ നായരേ തോൽപ്പിച്ചു എന്ന ഖ്യാതികൂടി വീണക്കുണ്ട്. 2016ൽ 7,646 ആയിരുന്നു ഭൂരിപക്ഷമെങ്കിൽ ഇത്തവണ അത് 19,003  ആയി. രാഷ്ട്രീ യ സാമുദായിക അടിയൊഴുക്കുകൾ വീണക്ക് അനുകൂലമായി.


മൂവരും ടീച്ചർമാർ,  വീണ നക്ഷത്രമില്ലാത്ത അരിവാൾ, അഗ്നിച്ചിറകുമായി  പറക്കണം (കുര്യൻ പാമ്പാടി)മൂവരും ടീച്ചർമാർ,  വീണ നക്ഷത്രമില്ലാത്ത അരിവാൾ, അഗ്നിച്ചിറകുമായി  പറക്കണം (കുര്യൻ പാമ്പാടി)മൂവരും ടീച്ചർമാർ,  വീണ നക്ഷത്രമില്ലാത്ത അരിവാൾ, അഗ്നിച്ചിറകുമായി  പറക്കണം (കുര്യൻ പാമ്പാടി)മൂവരും ടീച്ചർമാർ,  വീണ നക്ഷത്രമില്ലാത്ത അരിവാൾ, അഗ്നിച്ചിറകുമായി  പറക്കണം (കുര്യൻ പാമ്പാടി)മൂവരും ടീച്ചർമാർ,  വീണ നക്ഷത്രമില്ലാത്ത അരിവാൾ, അഗ്നിച്ചിറകുമായി  പറക്കണം (കുര്യൻ പാമ്പാടി)മൂവരും ടീച്ചർമാർ,  വീണ നക്ഷത്രമില്ലാത്ത അരിവാൾ, അഗ്നിച്ചിറകുമായി  പറക്കണം (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക