Image

മന്ത്രി കെ.കെ ശൈലജ പുതിയ മന്ത്രിസഭയില്‍ ഉണ്ടാവില്ലന്നത് നിരാശാജനകമെന്ന് അഞ്ജലി മേനോന്‍

Published on 18 May, 2021
മന്ത്രി കെ.കെ ശൈലജ പുതിയ മന്ത്രിസഭയില്‍ ഉണ്ടാവില്ലന്നത് നിരാശാജനകമെന്ന്  അഞ്ജലി മേനോന്‍
കൊച്ചി: ആരോഗ്യമന്ത്രി കെ.കെ ശൈലജ പുതിയ മന്ത്രിസഭയില്‍ ഉണ്ടാവില്ല എന്നത് നിരാശാജനകമായ കാര്യമാണെന്ന് സംവിധായിക അഞ്ജലി മോനോന്‍.

ആളുകള്‍ക്ക് എന്നത്തേക്കാളും പ്രതീക്ഷയും ആത്മവിശ്വാസവും ആവശ്യമുള്ള ഒരു സമയത്ത്, ഇത്രയധികം ഭൂരിപക്ഷം നേടിയ ശൈലജ ടീച്ചറെപ്പോലെ ഇത്ര മികച്ചരീതിയില്‍ പ്രവൃത്തിച്ച മന്ത്രി മന്ത്രിസഭയില്‍ ഉണ്ടാകില്ല എന്നത് നിരാശാജനകമാണെന്നാണ് അഞ്ജലി പറഞ്ഞത്.

കെ.കെ. ശൈലജയും അവരുടെ പ്രവര്‍ത്തനങ്ങളും പ്രചോദനമേകുന്നതായിരുന്നുവെന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു.വ്യക്തിയിലെ യോഗ്യതയാണ് പ്രധാനം എന്ന തരത്തിലേക്ക് കാലം ക്രമേണ മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് കെ.കെ ശൈലജയുടെ വളര്‍ച്ച നമുക്ക് തന്നിരുന്ന സൂചനയെന്നും അതോ തനിക്ക് തെറ്റിപ്പോയതാണോ എന്നും അഞ്ജലി ചോദിക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക