Image

ജീവിക്കാന്‍ പുരസ്‌കാരങ്ങള്‍ വിറ്റ് നടി പവള ശ്യാമള

Published on 18 May, 2021
ജീവിക്കാന്‍ പുരസ്‌കാരങ്ങള്‍ വിറ്റ് നടി പവള ശ്യാമള
കോവിഡ് രണ്ടാം തരംഗത്തില്‍ ദുരിതത്തിലായതോടെ ഉപജീവനത്തിനായി പുരസ്‌കാരങ്ങള്‍ വിറ്റ് നടി പവള ശ്യാമള. തെലുങ്ക് സിനിമയില്‍ കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് പവള ശ്യാമള.

1984 മുതല്‍ തെലുങ്ക് സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന താരമായ പവള ശ്യാമളയുടെ ജീവിതം കോവിഡ് പ്രതിസന്ധിക്കിടെ ഷൂട്ടിംഗ് നിലച്ചതോടെയാണ് ദുരിതത്തിലായത്. മകള്‍ക്ക് പരിക്കേറ്റതിനാല്‍ കിടപ്പിലാണ്. എല്ലാ മാസവും പതിനായിരത്തോളം രൂപ ചികിത്സയ്ക്ക് വേണമെന്ന് നടി പറയുന്നു.

കടുത്ത ദാരിദ്ര്യത്തിലാണ് താന്‍. നേരത്തെയും പട്ടിണി കിടന്നിട്ടുണ്ട്. പക്ഷേ ഈ അവസരത്തില്‍ നേരിടുന്ന കഷ്ടപ്പാട് തന്നെ ഭയപ്പെടുത്തുന്നു. കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് തന്റെ മകള്‍ കുറച്ച് കാലങ്ങളായി കിടപ്പിലാണ്. എല്ലാ മാസവും പതിനായിരത്തോളം രൂപ വേണം ചികിത്സയ്ക്ക്.

ആരും ഇതുവരെ സഹായിക്കാന്‍ വന്നില്ല. ഒടുവില്‍ പുരസ്‌കാരങ്ങള്‍ വില്‍ക്കേണ്ടി വന്നു എന്നാണ് പവള ശ്യാമള പറയുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക