Image

പലസ്തീന്‍ സംഘര്‍ഷം: രാജ്യാന്തര സമൂഹം ഇടപെടണമെന്ന് ഒമാന്‍

Published on 18 May, 2021
പലസ്തീന്‍ സംഘര്‍ഷം: രാജ്യാന്തര സമൂഹം ഇടപെടണമെന്ന് ഒമാന്‍
മസ്കറ്റ്: സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു നിരപരാധികള്‍ കൊല്ലപ്പെടുന്ന പലസ്തീനില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരെ രാജ്യാന്തര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഒമാന്‍.

വീടുകള്‍ തകര്‍ക്കപ്പെട്ടതോടെ തെരുവിലായ ആയിരങ്ങള്‍ കടുത്ത ദുരിതത്തിലാണെന്നും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍ (ഒഐസി) യോഗത്തില്‍ ഒമാന്‍ പ്രതിനിധി ഷെയ്ഖ് ഖലീഫ അലി അല്‍ ഹരിതി ചൂണ്ടിക്കാട്ടി.

അതിനിടെ ഇന്നലെയും ഇസ്രയേല്‍ ഗാസയില്‍ വ്യോമാക്രമണവും പീരങ്കിയാക്രമണവും തുടര്‍ന്നു. 3 പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. റോഡുകളും വൈദ്യുതി ലൈനുകളും നൂറുകണക്കിനു വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.  സംഘര്‍ഷം രണ്ടാം ആഴ്ചയിലേക്കു പ്രവേശിക്കുമ്പോള്‍ കൊല്ലപ്പെട്ട പലസ്തീന്‍ പൗരന്മാരുടെ എണ്ണം 58 കുട്ടികളും 34 സ്ത്രീകളും അടക്കം 201 ആയി.  

ഹമാസ് ഉപയോഗിക്കുന്ന 15 കിലോമീറ്റര്‍ തുരങ്കങ്ങളും കമാന്‍ഡര്‍മാരുടെ വീടുകളും തകര്‍ത്തെന്ന് ഇസ്രയേല്‍ അറിയിച്ചു. ഗാസയില്‍ അവര്‍ക്കൊപ്പം പൊരുതുന്ന സംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ ഹുസൈന്‍ അബു ഹര്‍ബീബിനെ വധിച്ചെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. തെക്കന്‍ ഇസ്രയേല്‍ പട്ടണങ്ങള്‍ക്കു നേരെ ഇന്നലെ ഗാസയില്‍ നിന്ന് 60 റോക്കറ്റാക്രമണങ്ങളുണ്ടായി. ഇസ്രയേലില്‍ ഇതുവരെ 10 പേരാണു കൊല്ലപ്പെട്ടത്.



Join WhatsApp News
JACOB 2021-05-18 20:15:25
Stop sending rockets to Israel. Then call for a cease-fire. Israel will not be fooled by Hamas anymore.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക