Image

തലമുറമാറ്റങ്ങളിലൂടെ തിരുത്തപ്പെടുന്ന ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ (അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 18 May, 2021
തലമുറമാറ്റങ്ങളിലൂടെ തിരുത്തപ്പെടുന്ന ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ (അനില്‍ പെണ്ണുക്കര)
നിലനിൽപ്പിനെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒന്നാണ് മാറ്റങ്ങൾ. കാലവസ്ഥയ്ക്കനുസരിച്ച് മനുഷ്യൻ ഉടുപ്പുകളും, ഭക്ഷണവും രൂപപ്പെടുത്തിയത് പോലെ, മരങ്ങൾ കോഴിഞ്ഞും പൂത്തും നിലനിൽക്കുന്നത് പോലെ. രാഷ്ട്രീയത്തിലും ആ മാറ്റം അനിവാര്യമാണ്. ഇടതുപക്ഷത്തെ മറ്റു മുന്നണികളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും ഇതേ മാറ്റങ്ങൾ തന്നെയാണ്. നിലവിലുള്ള എല്ലാ മന്ത്രിമാരെയും മാറ്റിവച്ച് പുതിയ ഒരുപാട് പേരെ പിണറായി സർക്കാർ രംഗത്തിറക്കിയിരിക്കുന്നു. ഇതൊരു ശുഭസൂചനയാണ്. ഇതുവരെ ആരും തുടർന്നുപോരാത്ത ഒരു വലിയ മാറ്റം തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

അഞ്ചുവർഷക്കാലത്തേക്ക് ഒരു പുതിയ മുഖം തന്നെയാണ് ഒരു വലിയ നേട്ടത്തിനും മാറ്റത്തിനും ആവശ്യമായിട്ടുള്ളത്. അതു തന്നെയാണ് ഈ തുടർഭരണത്തെ ഭംഗിയുള്ളതാക്കുന്നതും.  പി രാജീവും, ആർ ബിന്ദുവും, വീണ ജോർജ്ജുമെല്ലാം പുതിയ ഇടതുപക്ഷ സർക്കാരിന്റെ ജനപ്രിയ മന്ത്രിമാരാകുമ്പോൾ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ നേട്ടമാകുമത്. തലമുറ മാറ്റം ഒരു ആവശ്യഘടകം തന്നെയാണ്. ഒരുപക്ഷെ ബംഗാളിലെ സി പി ഐ എമ്മിന്റെ തകർച്ചയ്ക്ക് ഏറ്റവുമതികം ആക്കം കൂട്ടിയതും ഈ തലമുറമാറ്റം നടത്താത്തത് തന്നെയാണ്.

അധികാരെക്കൊതിയല്ല അനുസരിച്ച മാറ്റങ്ങൾക്ക് വിധേയമാകുക എന്നത് തന്നെയാണ് നിലനിൽപ്പിന്റെ ഏറ്റവും വലിയ ഘടകം. അത്‌ തന്നെയാണ് ഈ മന്ത്രിസഭാ രൂപീകരണത്തിലൂടെ നടപ്പിലാക്കിയിരിക്കുന്നത്. പുതിയ മനുഷ്യർ വരുമ്പോൾ ലോകം അവരോളം തന്നെ പുതിയതായി മാറിക്കൊണ്ടേയിരിക്കും. ആ മാറ്റം തന്നെയാണ് വരേണ്ടത്. അത്തരത്തിൽ ഒരു മാറ്റം കേരളത്തിന്റെ രാഷ്ട്രീയഭാവിയെ സ്വാധീനിക്കുമെന്നുറപ്പാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക