Image

ബോബി ഫാന്‍സ്‌ കോഓര്‍ഡിനേറ്റര്‍ ബൈജു നെല്ലിമൂട് കോവിഡ് ബാധിച്ചു മരിച്ചു

Published on 18 May, 2021
ബോബി ഫാന്‍സ്‌ കോഓര്‍ഡിനേറ്റര്‍ ബൈജു നെല്ലിമൂട് കോവിഡ് ബാധിച്ചു മരിച്ചു
തിരുവനന്തപുരം: ബോബി ഫാന്‍സ്‌ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ തിരുവനന്തപുരം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബൈജു നെല്ലിമൂട് (52) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ ബിന്ദു, മകന്‍ നന്ദ കിഷോര്‍.

മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന ബൈജു 140 തവണ രക്തം ദാനം ചെയ്തിട്ടുണ്ട്. റീജിണല്‍ കാന്‍സര്‍ സെന്ററില്‍ വരുന്ന രോഗികള്‍ക്ക് ഭക്ഷണം നല്‍കാനും ഡോ. ബോബി ചെമ്മണ്ണൂരിന്റെ തിരുവനന്തപുരം ജില്ലയിലെ എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തോടൊപ്പം തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ബൈജു.

സമൂഹത്തിലെ അശരണര്‍ക്ക് എന്ത് സഹായം ചെയ്യാനും ഏത് സമയത്തും തയ്യാറായിരുന്ന ഈ മനുഷ്യസ്നേഹിയെയാണ് നമുക്ക് നഷ്ടമായതെന്ന് ഡോ.ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക