Image

സര്‍ക്കാര്‍ പൂര്‍ണമായും അവഗണിച്ചു, ദുഃഖമുണ്ട്; ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബം

Published on 18 May, 2021
സര്‍ക്കാര്‍ പൂര്‍ണമായും അവഗണിച്ചു, ദുഃഖമുണ്ട്;  ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബം
സംസ്ഥാന സര്‍ക്കാരിനെതിരെ ഇസ്രായേലില്‍ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബം. സര്‍ക്കാര്‍ കുടുംബത്തെ പൂര്‍ണമായും അവഗണിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

എന്തുകൊണ്ടാണ് കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ ആരും തന്നെ എത്താതിരുന്നതെന്നതെന്ന് ഇസ്രയേല്‍ പ്രതിനിധികള്‍
വീട്ടിലേക്ക് വന്നപ്പോള്‍ ചോദിച്ചത്. നിങ്ങളുടെ കാര്യത്തില്‍ കേരള സര്‍ക്കാരിന് താല്‍പര്യമില്ലേ എന്ന അര്‍ഥത്തിലാണ് അവര്‍ അത് ചോദിച്ചത്. സംസ്‌കാരം നടന്ന ദിവസം സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും എത്തിയില്ല. സര്‍ക്കാരിന്റെ അവഗണനയില്‍ ദുഃഖമുണ്ട്. സഹായങ്ങളും ലഭിച്ചിട്ടില്ലെന്നും  സൗമ്യയുടെ കുടുംബം പറയുന്നു.

സൗമ്യയുടെ മൃതഘം വീട്ടിലെത്തിക്കുന്നതിന് മുന്‍പ് എംഎം മണിയും എംഎല്‍എ റോഷി അഗസ്റ്റിനും കുടുംബത്തിലെത്തി പിന്തുണ അര്‍പ്പിച്ചിരുന്നു. എന്നാല്‍ സംസ്‌കാര ചടങ്ങിലോ ശേഷമോ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും എത്തിയില്ല.
ഒരു വിഭാഗത്തെ ഭയന്നാണ് സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്നോട്ടുപോയതെന്നും ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താനാണ് ശ്രമമെന്നും കുടുംബം ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക