Image

സത്യപ്രതിജ്ഞാ മാമാങ്കത്തിനെതിരേ വീണ്ടും ഐ.എം.എ

Published on 18 May, 2021
സത്യപ്രതിജ്ഞാ മാമാങ്കത്തിനെതിരേ വീണ്ടും ഐ.എം.എ
തിരുവനന്തപുരം: സത്യപ്രതിജ്ഞാ മാമാങ്കത്തിനെതിരേ  ഐ.എം.എ. കൊവിഡ് ഇത്രയും രൂക്ഷമായ പശ്ചാത്തലത്തില്‍ പ്രമുഖരുടെ സാന്നിധ്യത്തില്‍ ആഘോഷമാക്കാതെ പരിമിതമായ ചടങ്ങുമാത്രം നടത്തണമെന്നതായിരുന്നു നേരത്തെ തന്നെ ഐ.എം.എ ഉയര്‍ത്തിയിരുന്ന ആവശ്യം.

 അതും വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തി സര്‍ക്കാര്‍ പുതിയ മാതൃകകാട്ടണമെന്നാണ് ആവശ്യം.
ഇങ്ങനെ രണ്ടാം പിണറായി സര്‍ക്കാര്‍ കൊവിഡ് കാലത്ത് മാതൃകയാകണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത് ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എയാണ്.

തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതിരുന്നത് കൊവിഡ് വ്യാപനത്തിന്റെ പല കാരണങ്ങളില്‍ ഒന്നായി വിലയിരുത്തിയിരുന്നു. ജനഹിതം അറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകള്‍ മുറുകെ പിടിച്ചും അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആള്‍ക്കൂട്ടം ഇല്ലാതെ വെര്‍ച്വലായി നടത്തണമെന്ന നിര്‍ദ്ദേശമാണ് ഐ.എം.എ മുന്നോട്ട് വച്ചിരുന്നത്.

 ലോക്ഡൗണ്‍ നീട്ടാനുള്ള സര്‍ക്കാര്‍ നടപടിയെ ഐ.എം.എ പ്രശംസിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ 20ന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ അഞ്ഞൂറ് പേര്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചശേഷം വീണ്ടും ഐ.എം.എ പ്രതിഷേധസ്വരമുയര്‍ത്തിയിട്ടുണ്ട്.

 മൂന്നാം തരംഗം വരാനിരിക്കുന്നുവെന്ന വാര്‍ത്തകൂടി അരികിലിരിക്കെ അതിനെ നേരിടാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ തന്നെ ഇത്തരം നടപടിയെടുക്കുന്നതും ഐ.എം.എയെ ചൊടിപ്പിക്കുന്നു.
പിന്നെ എന്തിനാണ് തിരുവനന്തപുരത്ത് ത്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ഐ.എം.എ ചോദിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക