Image

അമേരിക്കയില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണറായി മലയാളി ജെയിംസ് വര്‍ഗീസ്

Published on 18 May, 2021
അമേരിക്കയില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണറായി മലയാളി ജെയിംസ് വര്‍ഗീസ്
കാലിഫോര്‍ണിയ: ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷ്ണല്‍ കാലിഫോര്‍ണിയ ഡിസ്ട്രിക്ട് ഫോര്‍-സി-3-യുടെ ഗവര്‍ണ്ണറായി മലയാളിയായ ജെയിംസ് വര്‍ഗീസിനെ തെരഞ്ഞെടുത്തു.

കാലിഫോര്‍ണിയ സംസ്ഥാനത്തെ 42 ലയണ്‍സ് ക്ലബ്ബുകളുടെ ചുമതലയാണ് നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ജെയിംസ് വര്‍ഗീസിനുള്ളത്. ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പുറമെ 2020-2021 വര്‍ഷത്തിലെ കോവിഡ് കാലഘട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ലയണ്‍സ് ക്ലബ്ബ് അംഗങ്ങളെയും ലയണ്‍സ് ക്ലബ്ബുകളെയും ഉള്‍പ്പെടുത്തി നടത്തിയ പ്രവര്‍ത്തനങ്ങളെ പരിഗണിച്ച് ഈ വര്‍ഷത്തെ 'ലയണ്‍ ഓഫ് ദി ഈയര്‍' ആയും അവാര്‍ഡു നല്‍കി ജെയിംസ്  വര്‍ഗീസിനെ ആദരിച്ചു.

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടും, സാമ്പത്തീക ബുദ്ധിമുട്ടിലും വീടുകളഇല്‍ കഴിയേണ്ടിവന്നവര്‍ക്ക് 90 ടണ്ണിലേറെ ആഹാരസാധനങ്ങള്‍ ലയണ്‍സ് ക്ലബ്ബ്‌സ് വോളണ്ടീയര്‍മാരുടെ സഹായത്തോടെ എത്തിച്ചു കൊടുക്കാന്‍ മലയാളിയായ ജെയിംസ് വര്‍ഗീസിനു കഴിഞ്ഞത് അഭിമാനാര്‍ഹമാണ്. 

സിലിക്കോണ്‍വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബ് ചാര്‍ട്ടര്‍ പ്രസിഡന്റായി പ്രവര്‍ത്തനം തുടങ്ങിയ ജെയിംസ് വര്‍ഗീസ് സോണ്‍ ചെയര്‍മാന്‍, റീജിയണ്‍ ചെയര്‍മാന്‍, വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ എന്നീ വിവിധ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച് അമേരിയ്ക്കന്‍ ജനസമൂഹത്തിന്റെ ഇഷ്ടതാരമായി.

ലയണ്‍സ് ക്ലബ് പ്രവര്‍ത്തനങ്ങള്‍ കൂടാതെ ജെയിംസ് വര്‍ഗീസ് 30 വര്‍ഷത്തിലേറെയായി യുണൈറ്റഡ് എയര്‍ലൈന്‍സില്‍ ടെക്‌നിക്കല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയര്‍ മാനേജ്‌മെന്റ് അംഗമായി ജോലി ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക