Image

മരണശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്ക് ഇലക്ട്രിക് ചെയര്‍, ഫയറിംഗ് സ്്ക്വാഡ് തിരഞ്ഞെടുക്കാം. ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പു വെച്ചു

പി.പി.ചെറിയാന്‍ Published on 18 May, 2021
മരണശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്ക് ഇലക്ട്രിക് ചെയര്‍, ഫയറിംഗ് സ്്ക്വാഡ് തിരഞ്ഞെടുക്കാം. ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പു വെച്ചു
സൗത്ത് കരോലിന: മരണശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കുന്നതിന് മാരക വിഷമിശ്രിതം കുത്തിവെക്കുന്നതിനു പുറമെ, ഇലക്ട്രിക്ക് ചെയറോ, ഫയറിംഗ് സ്‌ക്വാഡിനേയോ ആവശ്യപ്പെടാം എന്ന  പുതിയ നിയമം സൗത്ത് കരോലിനായില്‍ പ്രാബല്യത്തില്‍ വന്നു.

ഇതു സംബന്ധിച്ച ബില്ലില്‍ വെള്ളിയാഴ്ച(മെയ് 15) ഗവര്‍ണ്ണര്‍ ഹെന്‍ട്രി മെക്ക് മാസ്റ്റര്‍ ഒപ്പുവെച്ചു.

മാരകവിഷത്തിന്റെ ലഭ്യത കുറഞ്ഞതിനാല്‍ തല്‍ക്കാലം നിറുത്തിവെച്ചിരുന്ന വധശിക്ഷ ഇതോടെ പുനരാരംഭിക്കുവാന്‍  കഴിയുമെന്നും ഗവര്‍ണ്ണര്‍ അറിയിച്ചു.
 2010 ലാണ് സംസ്ഥാനത്ത് ഏറ്റവും ഒടുവിലായ് വധശിക്ഷ നടപ്പാക്കിയത്.

 വധശിക്ഷക്കുപയോഗിച്ചിരുന്ന വിഷമിശ്രിതം നല്‍കുന്നതിന് ഫാര്‍മസ്യൂട്ടിക്കള്‍ കമ്പനികള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പിന്നീട് വധശിക്ഷ നിര്‍ത്തലാക്കേണ്ടിവന്നത്.
വധശിക്ഷക്ക് വിധിക്കപ്പെട്ട മൂന്ന് പ്രതികള്‍ തങ്ങളെ വിഷമിശ്രിതം കുത്തിവെച്ചു വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയിരുന്നു. മരുന്നു ലഭിക്കാത്തതിനാല്‍ ഇവരുടെ വധശിക്ഷ നടപ്പാക്കാനായില്ല.

വധശിക്ഷ നടപ്പാക്കുന്നതിന് പ്രത്യേക ഫയറിംഗ് സ്‌ക്വാഡിനും, പുതിയ ഇലക്ട്രിക്ക് ചെയറിനും രൂപം നല്‍കി കഴിഞ്ഞതായും, പ്രത്യേകം പരിശീലനം ഇവര്‍ക്ക് നല്‍കണമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

മിസിസിപ്പി, ഒക്കലഹോമ, യൂട്ട തുടങ്ങിയ സംസ്ഥാനങ്ങളിലും ഫയറിംഗ് സ്‌ക്വാഡിനെ വധശിക്ഷക്കായി ഉപയോഗിക്കുന്നത് അമേരിക്കയിലെ 24 സംസ്ഥാനങ്ങളിലാണ് വധശിക്ഷ നിലനില്‍ക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ആറ് വര്‍ഷം അമ്പതില്‍ താഴെ ശി്ക്ഷകളാണ് പ്രതിവര്‍ഷം നടപ്പാക്കുന്നത്.

Join WhatsApp News
THOMAS KOSHY 2021-05-18 14:12:36
Killing is not a remedy for stopping crime, nor it sends any message to criminals out there. Conviction is not always foolproof. Lock them up and let them spend rest of their life in jail. No one is a born criminal, it is how a person is raised and molded. It is heinous and inhuman to execute a person. Ban the execution!
സുകുമാരൻ, വള്ളിക്കടവിൽ 2021-05-18 16:14:06
Defund the Police മുദ്രാവാക്യം മുഴക്കി രാജ്യത്തെ ശാന്തിയും സമാധാനവും നശിപ്പിച്ചു!! പുതിയ മുദ്രാവാക്യം, "ജീവപര്യന്തം തടവ് ശിക്ഷകിട്ടി ജയിലിൽ കഴിയുന്ന പ്രത്യേക വിഭാഗത്തിൽപ്പെട്ട എല്ലാവരേയും വിട്ടയക്കണമെന്ന്". ജയിൽ ശിക്ഷ ബാക്കിയുള്ളവർക്ക് മതി, ചിലർക്ക് വേണ്ടാ പോലും. അമേരിക്ക കണ്ട ഏറ്റവും നല്ല ഭരണാധികാരി ട്രംപ് മാത്രമാണ് ഈ മഹത്തായ രാജ്യത്തിന് ഇനി രക്ഷ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക