-->

VARTHA

കോവിഡ് രോഗിയുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാം, മാര്‍ഗരേഖ പുറത്തിറക്കി

Published

on

തിരുവനന്തപുരം: കോവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കളുടെ മതവിശ്വാസത്തിനും ആചാരങ്ങള്‍ക്കും അനുസരിച്ചായിരിക്കണം സംസ്കാരമെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ പറയുന്നു. കോവിഡ് ബാധിച്ച് വീട്ടില്‍ മരിച്ചാല്‍ തദ്ദേശസ്ഥാപന സെക്രട്ടറിയെയും ആരോഗ്യപ്രവര്‍ത്തകരെയും അറിയിക്കണം. ആശുപത്രിയില്‍ മരിച്ചാല്‍ അവിടെ നല്‍കിയ മേല്‍വിലാസം ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപന സെക്രട്ടറിക്കാണ് മൃതദേഹം കൈമാറുക. ബന്ധുക്കള്‍ ആ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നല്‍കിയാല്‍ സംസ്കരിക്കാന്‍ ഉദ്ദേശിക്കുന്ന മറ്റേതെങ്കിലും സ്ഥലത്തേക്കു കൊണ്ടുപോകാം.

സെക്രട്ടറി നല്‍കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ക്കും മൃതദേഹം വിട്ടുകൊടുക്കും. ശവസംസ്കാരത്തിനുള്ള ക്രമീകരണങ്ങളൊരുക്കാന്‍ തദ്ദേശസ്ഥാപന അധികൃതര്‍ സഹായിക്കും.

ആശുപത്രി വാര്‍ഡില്‍നിന്ന് മൃതദേഹം മാറ്റുംമുമ്പ് ബന്ധുക്കള്‍ക്ക് സുരക്ഷാ മുന്‍കരുതലുകളോടെ കാണാം. കോവിഡ് സ്ഥിരീകരിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ സാംപിള്‍ ശേഖരിക്കും. പരിശോധനാഫലത്തിന് കാക്കാതെതന്നെ മൃതദേഹം വിട്ടുനല്‍കും. കോവിഡ് സംശയിക്കുന്ന ആളായാല്‍ പോലും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാകും മൃതദേഹം സംസ്കരിക്കുക.

പി.പി.ഇ. കിറ്റ് അടക്കമുള്ള സുരക്ഷാവസ്ത്രങ്ങളണിഞ്ഞ മൂന്നോ നാലോ ബന്ധുക്കളെയോ വൊളന്റിയര്‍മാരെയോ മാത്രമാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ള ബാഗില്‍ സ്പര്‍ശിക്കാനും ശ്മശാനത്തിലേക്കും മറ്റും കൊണ്ടുപോകാനും അനുവദിക്കുക. സംസ്കാരച്ചടങ്ങുകളില്‍ 20 പേര്‍ക്കാണ് അനുമതി.

വ്യക്തിയോടു കാണിക്കുന്ന എല്ലാ ബഹുമാനവും മൃതദേഹത്തോടും പുലര്‍ത്തണം. കൂടെ ബന്ധുക്കളുണ്ടെങ്കിലും ഇല്ലെങ്കിലും ഇത് ഉറപ്പാക്കാനാവണം. മൃതദേഹങ്ങള്‍ ഒഴുക്കിവിടുന്നപോലുള്ള അവസ്ഥ നമ്മുടെ സംസ്ഥാനത്ത് വരാതിരിക്കാന്‍ തദ്ദേശസ്ഥാപനങ്ങളും ശ്മശാനം നടത്തിപ്പുകാരും ജാഗ്രത പുലര്‍ത്തണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്, 136 മരണം

ഡോ. രാഹുലിന് പൂര്‍ണ പിന്തുണ; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരേ നടപടി: മന്ത്രി വീണാ ജോര്‍ജ്

അര്‍ച്ചനയുടെ ദുരൂഹമരണം : അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

ഇന്ത്യയില്‍ നിന്നു യുഎഇയിലേക്ക് ജൂലൈ ആറ് വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ

ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഗൂഢാലോചന; കുറ്റപത്രം സമര്‍പ്പിച്ച്‌ സിബിഐ; സിബി മാത്യൂസും, ആര്‍.ബി. ശ്രീകുമാറും പ്രതികള്‍

മുട്ടില്‍ മരം മുറിക്കല്‍ സംഭവത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ആവശ്യം ഹൈക്കോടതി തള്ളി

ആ കുട്ടിക്ക് എന്നെയൊന്ന് വിളിച്ചു കൂടായിരുന്നോ? അവനിട്ട് രണ്ട് പൊട്ടിച്ച്‌ ഞാന്‍ വിളിച്ചോണ്ട് വന്നേനെയെന്ന് സുരേഷ് ഗോപി

വനിത കമ്മീഷന്‍ അധ്യക്ഷ ജോസഫൈനെ പുറത്താക്കണമെന്ന് കെ സുധാകരന്‍

മാവേലിക്കരയില്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷം യുവാവ് തൂങ്ങി മരിച്ചു

ഐഷ സുല്‍ത്താന ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച്‌ ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍

തടിലോറി മറിഞ്ഞ് അപകടം; വ്യാപാരിക്കും തൊഴിലാളികള്‍ക്കും പരിക്കേറ്റു

ജനല്‍കമ്പിയില്‍ യുവതി തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

ബെംഗളൂറില്‍ മുന്‍ വനിത കോര്‍പറേഷന്‍ കൗണ്‍സിലറെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു; സംഭവം മൂന്ന് വര്‍ഷം മുമ്ബ് ഭര്‍ത്താവ് കൊല്ലപ്പെട്ട അതേ വീട്ടില്‍

വിസ്മയ കേസ് ; 80 പവന്‍ സൂക്ഷിക്കാന്‍ തുറന്ന ലോക്കറും കിരണിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു, കാറും സ്വര്‍ണവും തൊണ്ടിമുതലാകും

വിവാഹത്തിന് പിന്നാലെ വരന്റെ മുഖത്തടിച്ച്‌ വധു ഇറങ്ങിപ്പോയി

ഗാര്‍ഹിക പീഡനം: പരാതി പറയാന്‍ വിളിച്ച യുവതിയോട് ക്ഷുഭിതയായി വനിതാ കമ്മീഷന്‍ അധ്യക്ഷ

പരീക്ഷ നടത്തി കുട്ടികളെ അപകടത്തിലാക്കരുത്: കേരളത്തെയും ആന്ധ്രപ്രദേശിനേയും വിമര്‍ശിച്ച്‌ സുപ്രീം കോടതി

പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണം: സംസ്ഥാന പരീക്ഷാ ബോര്‍ഡുകളോട് സുപ്രിംകോടതി

ചൈനയുടെ കോവിഡ് വാക്‌സിനുകള്‍ സ്വീകരിച്ച രാജ്യങ്ങളില്‍ രോഗം വര്‍ധിക്കുന്നു

പ്രശസ്ത സംവിധായകനും ഫോട്ടോഗ്രാഫറുമായ ശിവന്‍ അന്തരിച്ചു

ദി ഹിന്ദു കേരള ബ്യൂറോ ചീഫ് അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു

ഇടുക്കിയില്‍ മൂന്ന് മാസം മുന്‍പ് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ലോകത്ത് കോവിഡ് ബാധിതര്‍ 18 പിന്നിട്ടു; മരണം 39 ലക്ഷവും

ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കം: നീരവ് മോദിയുടെ ഹര്‍ജിക്കുള്ള അപേക്ഷ തള്ളി

അന്നദാനം പാടില്ല, പ്രസാദം നേരിട്ട് നല്‍കരുത്; മാര്‍ഗരേഖ പുറത്തിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

രാജ്യം നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ വിമര്‍ശിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരം- ജെപി നഡ്ഡ

അതിര്‍ത്തി ലംഘിച്ച ബ്രിട്ടീഷ് കപ്പലിനെതിരെ വെടിയുതിര്‍ത്തതായി റഷ്യ; നിഷേധിച്ച് ബ്രിട്ടണ്‍

സ്ത്രീധന പ്രശ്നങ്ങള്‍: ആദ്യദിനം നോഡല്‍ ഓഫീസര്‍ക്ക് ലഭിച്ചത് 108 പരാതികള്‍; അപരാജിതയില്‍ 76

കഴിഞ്ഞ 11 വര്‍ഷത്തിനിടെ നടന്ന പീഡനക്കേസുകളില്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

കോവിഡ് ചികിത്സ:: മുറിവാടക ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

View More