Image

ബാഗില്‍ കാവി കുര്‍ത്ത, പൂജാസാധനങ്ങള്‍; പൂജാരിയെ വധിക്കാന്‍ പദ്ധതിയിട്ട ഭീകരന്‍ പിടിയില്‍

Published on 17 May, 2021
ബാഗില്‍ കാവി കുര്‍ത്ത, പൂജാസാധനങ്ങള്‍; പൂജാരിയെ വധിക്കാന്‍ പദ്ധതിയിട്ട ഭീകരന്‍ പിടിയില്‍


ന്യൂഡല്‍ഹി: ടാസ്ന ദേവി ക്ഷേത്രത്തിലെ പൂജാരി സ്വാമി യതി നരസിങ്ങാനന്ദ സരസ്വതിയെ വധിക്കാന്‍ പദ്ധതിയിട്ടകശ്മീര്‍ പുല്‍വാമ സ്വദേശിയായ യുവാവ് പിടിയില്‍. പുല്‍വാമ സ്വദേശിയായ ജാന്‍ മുഹമ്മദ് ദര്‍ എന്നയാളെയാണ് പഹാഡ്ഗഞ്ചിലെ ഹോട്ടലില്‍നിന്ന് പോലീസ് പിടികൂടിയത്. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും ജെയ്‌ഷെ മുഹമ്മദിന്റെ നിര്‍ദേശപ്രകാരമാണ് ഇയാള്‍ പൂജാരിയെ വധിക്കാന്‍ പഹാഡ്ഗഗഞ്ചില്‍ എത്തിയതെന്നും ഡല്‍ഹി പോലീസ് പറഞ്ഞു. ജാന്‍ മുഹമ്മദിന്റെ ബാഗില്‍നിന്ന് തോക്കും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ കാവി നിറത്തിലുള്ള കുര്‍ത്ത, വെളുത്ത പൈജാമ, മറ്റു പൂജാസാധനങ്ങള്‍ തുടങ്ങിയവയും ബാഗില്‍നിന്ന് കണ്ടെടുത്തു. 

വേഷം മാറി ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് പൂജാരിയെ വെടിവെച്ച് കൊലപ്പെടുത്താനായിരുന്നു ഇയാളുടെ പദ്ധതി. പ്രാഥമിക ചോദ്യംചെയ്യലില്‍ തന്നെ ജെയ്‌ഷെ മുഹമ്മദിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ ഈ ദൗത്യം ഏറ്റെടുത്തതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. 2020 ഡിസംബറിലാണ് ജാന്‍ മുഹമ്മദ് ജെയ്‌ഷെ ഭീകരവാദിയായ ആബിദുമായി പരിചയത്തിലാകുന്നത്. 

പാക് അധിനിവേശ കശ്മീരില്‍ ജെയ്‌ഷെയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നയാളാണ് ആബിദ്. ഇയാളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജാന്‍ മുഹമ്മദും ഭീകര സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ആബിദുമായി നിരന്തരം വാട്‌സാപ്പ് മുഖേന ഇയാള്‍ ബന്ധപ്പെട്ടിരുന്നു. 2021 ഏപ്രില്‍ രണ്ടിന് ഇരുവരും അനന്ത്‌നാഗില്‍വെച്ച് നേരില്‍കണ്ടു. ഇവിടെവെച്ചാണ് പൂജാരിയായ സ്വാമി യതി നരസിങ്ങാന സരസ്വതിയെ വധിക്കാന്‍ ആബിദ് നിര്‍ദേശം നല്‍കിയത്. നേരത്തെ വിവാദമായ പൂജാരിയുടെ ചില വീഡിയോകളും ഇയാള്‍ ജാന്‍ മുഹമ്മദിന് കാണിച്ചുനല്‍കി. ആബിദ് തന്നെ തോക്കും സംഘടിപ്പിച്ചുനല്‍കി. ഇത് ഉപയോഗിക്കേണ്ട രീതിയും കൃത്യമായി പഠിപ്പിച്ചു. ഇതിനുപുറമേ ജാന്‍ മുഹമ്മദിന് 6500 രൂപയും 
നേരിട്ടുനല്‍കി. 35,000 രൂപ ബാങ്ക് അക്കൗണ്ടിലും നിക്ഷേപിച്ചു. ഏപ്രില്‍ 23-നാണ് ജാന്‍ മുഹമ്മദ് ഡല്‍ഹിയിലേക്ക് യാത്രതിരിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക