fomaa

ഫോമാ കോവിഡ് സഹായം ഈ ആഴ്ച അയക്കും; കൺവൻഷൻ വേദി പരിശോധിക്കുന്നു

Published

on

ന്യു യോർക്ക്: കോവിഡിന്റെ അന്ത്യമായെന്നതിനു തെളിവെന്നോണം  അംഗങ്ങൾ നേരിട്ട് പങ്കെടുത്ത ഫോമാ എംപയര്‍ റീജിയന്റെ 2021-22 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ശ്രദ്ധേയമായി. ഒന്നരവർഷമായി വീടുകളിൽ ഒതുങ്ങി കൂട്ടുകയും സൂമിൽ മാത്രം ബന്ധപ്പെടുകയും ചെയ്തവർ വീണ്ടും ഒത്ത് കൂടിയത് ആഹ്ളാദകരമായി.

ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റെസ്റ്റോറന്റില്‍ ആര്‍വിപി ഷോബി ഐസക്കിന്റെ അധ്യക്ഷതയില്‍ ചേർന്ന  യോഗത്തില്‍ ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. ഷോബി ഐസക്ക് എല്ലാവരെയും സ്വാഗതം ചെയ്തു.

 എംപയര്‍ റീജിയന്‍ വിമന്‍സ് ഫോറത്തിന്റെ ഉദ്ഘാടനം റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ  നിർവഹിച്ചു.

ഫോമായുടെ സിഗ്നേച്ചർ പദ്ധതിയായി മാറിയ ഹെല്‍പിംഗ് ഹാന്‍ഡ്‌സിന്റെ റീജിയണൽ തല  ഉദ്ഘാടനം നാഷണൽ വൈസ് പ്രസിഡന്റ് പ്രദീപ് നായർ നിർവഹിച്ചു. ചടങ്ങിൽ വിവിധ അംഗ സംഘടനകളും  വ്യക്തികളും   പദ്ധതിക്കായി ചെക്കുകൾ ഭാരവാഹികളെ   ഏല്പിച്ചു.

ഫോമയുടെ കോവിഡ്  സഹായ പദ്ദഹതിക്ക് അഡ്വൈസറി ബോർഡ് ചെയർ ജോണ് സി. വർഗീസ് തന്റെ കുടുംബത്തിൽ നിന്ന് സമാഹരിച്ച 7000 ഡോളറിന്റെ ചെക്ക് പ്രസിഡന്റ് അനിയൻ ജോർജിനെ ഏല്പിച്ചത് അഭിനന്ദനാർഹമായി. ജോൺ  ഐസക്ക്, അനൂപ് (സൈറ്റാർ പാലസ്) എന്നിവർ ഓരോ ഓക്സിജൻ കോണ്സന്റെറേറ്റർ വീതം നൽകും.

കോവിഡ് മൂലമുള്ള കേരളത്തിലെ ദുഖകരമായ അവസ്ഥ വിവരിച്ച അനിയൻ ജോർജ് ഫോമാ ഈ ആഴ്ച തന്നെ 1000 പൾസ് ഓക്സിമീറ്ററും 100 ഓക്സിജൻ കോൺസന്റേറ്ററും   അയക്കുമെന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം കേരളത്തിലെ ചീഫ് സെക്രട്ടറി അടക്കം മുതിർന്ന ഉദ്യോഗസ്ഥർ  ഫോമാ നേതാക്കളുമായി സൂമിൽ ചർച്ച നടത്തുകയുണ്ടായി. വിവിധ സംഘടനകൾ   നടത്തുന്ന  കോവിഡ് സഹായ പരിപാടികൾ ഫോമാ ഏകോപിപിപ്പിക്കുയും നേതൃത്വം നൽകുകയും വേണമെന്ന് അവർ അഭ്യർത്ഥിക്കുകയുണ്ടായി. ഇത് ഫോമക്ക് ലഭിച്ച  വലിയ അംഗീകാരമാണ്. നോർക്കയുമായും ഫോമാ നിരന്തരം ബന്ധപ്പെടുന്നു.

ഫോമാ കൺവൻഷനു വേദി തീരുമാനിക്കുന്ന കാര്യവും അനിയൻ ജോർജ് പരാമർശിച്ചു. ഇതിനായി അറ്റലാന്റിക് സിറ്റിയിലെ ഹാറാസ് കാസിനോ, ഹാർഡ് റോക്ക് (പഴയ ട്രംപ് ടാജ്മഹൽ) എന്നിവ ഫോമാ ഭാരവാഹികൾ സന്ദർശിക്കുകയുണ്ടായി. മെക്സിക്കോയിലെ കാൻ കുൻ , അല്ലെങ്കിൽ ക്രൂയിസ് കൺവൻഷൻ എന്നീ നിർദേശങ്ങളും ഉയർന്നിട്ടുണ്ടെന്നു വൈസ് പ്രസിഡന്റ്  പ്രദീപ് നായർ പറഞ്ഞു. നാഷണൽ കമ്മിറ്റി ഏത് വേദി വേണമെന്ന് തീരുമാനിക്കും.

മെട്രോ റീജിയ, ഫ്ലോറിഡ റീജിയൻ , ഗ്രേറ്റ് ലേക്‌സ്‌  റീജിയൻ എന്നിവക്ക് പിന്നാലെ എമ്പയർ റീജിയനും ആളുകളെ പങ്കെടുപ്പിച്ച്  സമ്മേളനം നടത്തിയതിലും അതിൽ പങ്കെടുക്കാനായതിലും ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ സന്തോഷം പ്രകടിപ്പിച്ചു. ഫോമായുടെ പ്രവർത്തനനങ്ങൾ സജീവമായി മുന്നേറുന്നതായി ഉണ്ണികൃഷ്ണൻ  ചൂണ്ടിക്കാട്ടി. കമ്മിറ്റികളും   ഭാരവാഹികളും ഒരേ മനസോടെ പ്രവർത്തിക്കുന്നു.

ഫോമാ വിമൻസ് ഫോറത്തിന്റ്രെ പ്രവർത്തനം എകിസ്ക്യൂട്ടീവിന്റെ പ്രവർത്തനങ്ങളെക്കാൾ ഒരു പടി കൂടി മുന്നിലാണെന്ന് അനിയൻ ജോർജ് പ്രശംസിച്ചു. 

അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായി ഫോമാ വളർന്നതിൽ അഡ്വൈസറി ബോർഡ് ചെയർ ജോണ് സി വർഗീസ് സംതൃപ്തി പ്രകടിപ്പിച്ചു. 

പ്രവർത്തനങ്ങളിലാണ് സംഘടന ശ്രദ്ധിക്കുന്നതെന്നു പ്രദീപ് നായർ ചൂണ്ടിക്കാട്ടി. കൺവൻഷൻ അതിന്റെ ഭാഗം മാത്രം. കോവിഡ്  സഹായത്തുക സമാഹരിക്കാൻ 48  സ്റ്റേറ്റിൽ വിമാനം പറത്തി  എത്തുന്ന പരിപാടി ആരംഭിച്ചു. വിമാനം ന്യു യോർക്കിലും എത്തും. 

നാഷണല്‍ കമ്മിറ്റി അംഗങ്ങളായ   ജോസ് മലയില്‍, ജെയിംസ് മാത്യു, ഡിൻസിൽ ജോർജ്, അനു  സ്കറിയാ,  ജുഡീഷ്യല്‍ കമ്മിറ്റി അംഗം തോമസ് മാത്യു, മുന്‍ നാഷണല്‍ ട്രഷറര്‍ ഷിനു ജോസഫ്, മിഡ്  അട്ലാന്റിക് ആർ.വി.പി. ബൈജു വർഗീസ്, മെട്രോ റീജിയൻ ആർ.വി.പി ബിനോയ് തോമസ്,  മുൻ ജനറൽ സെക്രട്ടറി ജിബി തോമസ് തുടങ്ങിയവര്‍  പ്രസംഗിച്ചു.

എമ്പയർ റീജിയണല്‍ ചെയര്‍മാന്‍ ജോഫ്രിന്‍ ജോസ്, വിമന്‍സ് ഫോറം റീജിയണല്‍ ചെയര്‍പേഴ്‌സണ്‍ ടിനാ ആശിഷ് അറക്കത്ത് , അനു പി. വര്‍ഗീസ്, യൂത്ത് പ്രതിനിധി തോമസ് സാമുവേല്‍,  .വൈ എം. എ. പ്രസിഡന്റ് മോട്ടി ജോർജ്, ആൽബനി അസോസിയേഷൻ പ്രസിഡന്റ് കോട്ടക്കൽ മാത്യു ചാക്കോ, ഡോ ജേക്കബ് തോമസ്, ബൈ ലോ കമ്മിറ്റി സെക്രട്ടറി സജി എബ്രഹാം തുടങ്ങിയവർ ആശംസകൾ നേർന്നു.

അനുഗ്രഹീത ഗായകരായ ജോമോന്‍ പാണ്ടിപ്പള്ളില്‍, നേഹ എന്നിവരുടെ ഗാനമേള ഉള്‍പ്പടെ വിവിധ കലാപാരിപാടികള്‍  ഹൃദ്യമായി.

വിമന്‍സ് ഫോറം റീജിയണല്‍ ചെയര്‍പേഴ്‌സണ്‍ ടിനാ ആശിഷ് അറക്കത്ത്  ആയിരുന്നു എം.സി. 

ആശിഷ് ജോസഫ് നന്ദി പറഞ്ഞു 

Facebook Comments

Comments

  1. ഫോമൻ

    2021-05-16 21:36:17

    നല്ല കാര്യം. എന്നാലും ഇതിനും മാത്രം പേരുകൾ എന്തിനാണ് ഒരു ചെറിയ വാർത്തയിൽ കുത്തി നിറയ്ക്കുന്നത്.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

അനിയൻ ജോർജിന്റെ മറുപടി

ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഫോമാ ഒരിക്കലും തയ്യാറല്ല: തോമസ് ടി. ഉമ്മൻ

ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍

ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും.

ഫോമയുടെ ഓണക്കോടി വിതരണവും ഓണ സദ്യയും കേന്ദ്രമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഞങ്ങൾ  നീതിക്കൊപ്പം നിൽക്കുന്നു: ഫോമാ വനിതാ ഫോറം

ഫോമാ സൗത്ത് ഈസ്‌റ് മേഖലാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് വിജയകരമായി നടന്നു.

ഫോമാ ഹെല്പിങ് ഹാൻഡ്‌സിനു 'മുണ്ടക്കൽ ശേഖര'ന്റെ ഓണ സമ്മാനം

ഫോമ സണ്‍ഷൈന്‍ മേഖല കായിക വിനോദ സമിതിക്ക് രൂപം നല്‍കി

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

View More