Image

എച്ച്1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് യു.എസില്‍ തൊഴില്‍ അനുമതി, നിപപാട് അറിയിച്ച് 30 കമ്പനികള്‍

Published on 16 May, 2021
എച്ച്1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് യു.എസില്‍ തൊഴില്‍ അനുമതി, നിപപാട് അറിയിച്ച് 30 കമ്പനികള്‍
വാഷിങ്ടണ്‍: എച്ച്1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് യു.എസില്‍ തൊഴില്‍ചെയ്യാന്‍ അനുമതിനല്‍കണമെന്ന് ഗൂഗിളിന്റെ നേതൃത്വത്തിലുള്ള ടെക് കമ്പനികള്‍ ആവശ്യപ്പെട്ടു. എച്ച്1 ബി വിസക്കാരുടെ പങ്കാളികളായ എച്ച് 4 വിസക്കാരെ രാജ്യത്ത് തൊഴിലെടുക്കാന്‍ അനുവദിക്കുന്നതിനെതിരേ സേവ് ജോബ്‌സ് എന്ന സംഘടന നല്‍കിയ പരാതിയിലാണ് ഗൂഗിളിന്റെ നേതൃത്വത്തിലുള്ള 30 കമ്പനികള്‍ നിലപാട് വ്യക്തമാക്കിയത്.

ഇത്തരം വിസകള്‍ അനുവദിക്കുന്നതില്‍ കാലതാമസം ഒഴിവാക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടു. ഗൂഗിളിനുപുറമേ അഡോബി, ഐ.ബി.എം. ഇന്റല്‍, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള കമ്പനികളും കോടതിയില്‍ നല്‍കിയ രേഖയില്‍ ഒപ്പുവെച്ചിട്ടുണ്ട്.

നേരത്തേ എച്ച് 4 ബി വിസയുള്ളവര്‍ക്ക് തൊഴില്‍ അനുമതി നല്‍കുന്നത് ട്രംപ് ഭരണകൂടം നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍, അധികാരമേറ്റതിനുപിന്നാലെ ബൈഡന്‍ ഭരണകൂടം ഇത് തിരുത്തി. ഇതിനെതിരേയാണ് സേവ് ജോബ്‌സ് യു.എസ്.എ. നിയമനടപടിയുമായി രംഗത്തെത്തിയത്.

രാജ്യത്തിലെ കുടിയേറ്റക്കാരെ പിന്തുണയ്ക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ ട്വിറ്ററിലൂടെ അറിയിച്ചു.

യു.എസില്‍ എച്ച്.4 വിസയുള്ള 90,000ത്തിലധികം പേര്‍ക്കാണ് തൊഴില്‍ അനുമതി ലഭിച്ചിട്ടുള്ളത്. ഇവയില്‍ 90 ശതമാനത്തിലധികവും സ്ത്രീകളാണ്. ഇന്ത്യക്കാരും ചൈനക്കാരുമാണ് ഇതിന്റെ ഏറ്റവുംവലിയ ഗുണഭോക്താക്കള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക