Image

യുക്മ നഴ്‌സസ് ഫോറത്തിന്റെ നഴ്‌സസ് ദിനാഘോഷങ്ങള്‍ മെയ് 23 ന്

Published on 15 May, 2021
യുക്മ നഴ്‌സസ് ഫോറത്തിന്റെ നഴ്‌സസ് ദിനാഘോഷങ്ങള്‍ മെയ് 23 ന്


ലണ്ടന്‍: യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നഴ്‌സസ് ദിനാഘോഷങ്ങള്‍ മെയ് 23 ഞായറാഴ്ച നടക്കും. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന പരിപാടികളില്‍ രാഷട്രീയ സാമൂഹ്യ രംഗങ്ങളിലേയും നഴ്‌സിംഗ് മേഖലയിലേയും പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. നഴ്‌സിംഗ് മേഖലയിലെ പ്രമുഖര്‍ നയിക്കുന്ന പ്രസ്തുത പരിപാടി കലാപരിപാടികളും കോര്‍ത്തിണക്കിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. യുക്മയുടെ ഫേസ് ബുക്ക് പേജിലൂടെ ലൈവായിട്ടാണ് പരിപാടികള്‍ നടക്കുന്നത്.

യുകെയിലെ മലയാളി നഴ്‌സുമാരെയും സംയോജിപ്പിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയുന്ന ഒരു വലിയ പ്ലാറ്റ്‌ഫോമാണ് യുക്മ നഴ്‌സസ് ഫോറം (യുഎന്‍എഫ്). പരിശീലനം, വര്‍ക്ക്‌ഷോപ്പുകള്‍, സെമിനാറുകള്‍ തുടങ്ങിയവയിലൂടെ നഴ്‌സുമാരുടെ അറിവും വൈദഗ്ധ്യവും മെച്ചപ്പെടുത്തുവാനും നഴ്‌സുമാരെ ശാക്തീകരിക്കാനും അവരുടെ പ്രൊഫഷണല്‍ വികാസത്തിനും ലക്ഷ്യമിട്ടാണ് യുഎന്‍എഫ് പ്രവര്‍ത്തിക്കുന്നത്. യു കെയിലെ എല്ലാ മലയാളി നഴ്‌സുമാരും പ്രഫഷണല്‍ കാര്യങ്ങളില്‍ പൊതു താല്പര്യം വികസിപ്പിക്കാനും പരിരക്ഷിക്കുവാനും യു.എന്‍.എഫുമായി ബന്ധപ്പെട്ടുകൊണ്ടു പ്രവര്‍ത്തിക്കാന്‍ യു എന്‍ എഫ് ദേശീയ സമിതി അഭ്യര്‍ത്ഥിക്കുന്നു.

യുക്മ നഴ്‌സസ് ഫോറത്തിന്റെ നഴ്‌സസ് ദിനാഘോഷങ്ങളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി യുക്മ ജോയിന്റ് സെക്രട്ടറിയും യു എന്‍ എഫ് നാഷണല്‍ കോര്‍ഡിനേറ്ററുമായ സാജന്‍ സത്യന്‍, പ്രസിഡന്റ് സിന്ധു ഉണ്ണി, സെക്രട്ടറി ലീനുമോള്‍ ചാക്കോ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക