Image

കോവിഡ്: ഗായിക അഭയ ഹിരണ്‍മയിയുടെ അച്ഛന്‍ മരിച്ചു

Published on 15 May, 2021
കോവിഡ്: ഗായിക അഭയ ഹിരണ്‍മയിയുടെ അച്ഛന്‍ മരിച്ചു

തിരുവനന്തപുരം: ഗായിക അഭയ ഹിരണ്‍മയിയുടെ അച്ഛന്‍ ജി. മോഹന്‍(65) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് പോസിറ്റിവ് ആയി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.  തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ ദീര്‍ഘകാലം ജോലി നോക്കിയിരുന്ന അദേഹം ഫ്ളോര്‍ മാനേജര്‍ ആയാണ് വിരമിച്ചത്. 

നാടകരംഗത്തും സജീവ സാന്നിധ്യമായിരുന്നു ജി. മോഹന്‍. ഭാര്യ ലതിക. കര്‍ണാടക സംഗീതജ്ഞയാണ്. മറ്റൊരു മകള്‍: വരദ ജ്യോതിര്‍മയി. അഭയ ഹിരണ്‍മയി നിലവില്‍ ഹൈദരാബാദിലാണ്.
            



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക