Image

ഡല്‍ഹിയില്‍ മോദിക്കെതിരേ പോസ്റ്റര്‍ പതിച്ച 15 പേര്‍ അറസ്റ്റില്‍

Published on 15 May, 2021
ഡല്‍ഹിയില്‍ മോദിക്കെതിരേ പോസ്റ്റര്‍ പതിച്ച 15 പേര്‍ അറസ്റ്റില്‍


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പോസ്റ്റര്‍ പ്രചരിപ്പിച്ചതിന് ഡല്‍ഹിയില്‍ 15 പേര്‍ അറസ്റ്റില്‍. കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതായി ആരോപിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പതിച്ചതിനാണ് ഡല്‍ഹിയില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട വാക്സിന്‍ എന്തിനാണ് വിദേശരാജ്യങ്ങള്‍ക്ക് നല്‍കിയത്? എന്ന് എഴുതിയ പോസ്റ്ററുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിച്ചത്. 

വ്യാഴാഴ്ച രാത്രി മുതലാണ് ഇവ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സെക്ഷന്‍ 188 പ്രകാരം 17 എഫ്ഐആറുകളാണ് വിവിധ ജില്ലകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യുമെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. പോസ്റ്ററുകള്‍ക്കു പിന്നില്‍ ആരാണെന്ന് കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. പോസ്റ്ററുകള്‍ക്കു പിന്നില്‍ ആരാണെന്ന് കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പോസ്റ്ററുകള്‍ പതിച്ച ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി.

മറ്റൊരാള്‍ക്കു വേണ്ടിയാണ് പോസ്റ്റര്‍ പതിച്ചതെന്ന് പിടിയിലായ ഒരാള്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. ഇതിനായി 500 രൂപ ലഭിച്ചതായും ഇയാള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക