Image

മമത ബാനര്‍ജിയുടെ സഹോദരന്‍ കോവിഡ് ബാധിച്ച് മരിച്ചു

Published on 15 May, 2021
മമത ബാനര്‍ജിയുടെ സഹോദരന്‍ കോവിഡ് ബാധിച്ച് മരിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഇളയ സഹോദരന്‍ അഷിം ബാനര്‍ജി കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ഒരു മാസത്തിലധികമായി അദ്ദേഹം കൊല്‍ക്കത്ത മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍  ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇന്നു രാവിലെയായിരുന്നു മരണമെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ. അലോക് റോയ് അറിയിച്ചു.

അതിനിടെ സംസ്ഥാനത്ത് നാളെമുതല്‍ ഈമാസം 30വരെ അടച്ചിടല്‍ പ്രഖ്യാപിച്ചു. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ പറഞ്ഞു. ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ഓഫിസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍, മാളുകള്‍, ബാറുകള്‍, സ്‌പോര്‍ട്‌സ് സമുച്ചയങ്ങള്‍, പബുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ അടച്ചിട്ടും.

സ്വകാര്യ വാഹനങ്ങള്‍, ടാക്‌സികള്‍, ബസുകള്‍, മെട്രോ റെയില്‍, സബര്‍ബന്‍ തീവണ്ടികള്‍എന്നിവയ്ക്കും നിയന്ത്രണമുണ്ട്. പെട്രോള്‍ പമ്പുകള്‍ തുറക്കും. അവശ്യ സര്‍വീസുകളായ വെള്ളം, മരുന്ന്, ഇലക്ട്രിസിറ്റി, അഗ്‌നിശമന സേന, ക്രമസമാധാന പാലനം, പാല്‍, മാധ്യമങ്ങള്‍ എന്നിവയ്ക്കു പ്രവര്‍ത്തനാനുമതി നല്‍കി.ഇ കൊമേഴ്‌സ്, ഹോം ഡെലിവറി എന്നിവയ്ക്ക് അനുമതിയുണ്ടെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക