Image

ലക്ഷദ്വീപിന് സമീപം ബോട്ട് മുങ്ങി എട്ടുപേരെ കാണാതായി, തെരച്ചില്‍ തുടരുന്നു

Published on 15 May, 2021
ലക്ഷദ്വീപിന് സമീപം ബോട്ട് മുങ്ങി എട്ടുപേരെ കാണാതായി, തെരച്ചില്‍ തുടരുന്നു
കൊച്ചി: ചുഴലിക്കാറ്റില്‍ പെട്ട് ലക്ഷദ്വീപിന് സമീപം മത്സ്യബന്ധന ബോട്ട് മുങ്ങി എട്ട് പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മുരുഗന്‍ തുണൈ എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടില്‍ ഉടമയടക്കം എട്ട് പേരാണ് ഉണ്ടായിരുന്നതെന്ന് മറ്റ് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

ശക്തമായ കാറ്റിലും തിരയിലും പെട്ട് ബോട്ട് മുങ്ങുകയായിരുന്നുവെന്നാണ് സൂചന. തീരദേശ സേന സ്ഥലത്തെത്തി തിരച്ചില്‍ നടത്തിവരികയാണ്. ഏപ്രില്‍ 29ന് കൊച്ചിയില്‍ നിന്ന് മുരുഗന്‍ തുണൈ അടക്കം മൂന്ന് ബോട്ടുകളാണ് പുറപ്പെട്ടത്. ഇതിലൊന്നാണ് മുങ്ങിയത്. തമിഴ്‌നാട്ടിലെ നാ?ഗപട്ടണം സ്വദേശികളും ഒഡിഷ സ്വദേശികളുമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് അറിയുന്നത്.

മറ്റ് ബോട്ടുകളിലെ തൊഴിലാളികളാണ് മുരുഗന്‍ തുണൈ ബോട്ട് കാണാതായ വിവരം ബന്ധുക്കളെ അറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക