Image

കോവിഡ് : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്

Published on 15 May, 2021
കോവിഡ് : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്
കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ ആഞ്ഞടിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതാണ് ആരോപണം ഉന്നയിച്ചത്. രണ്ടാം തരംഗം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

ഒന്നാം തരംഗത്തിനു ശേഷം കേന്ദ്ര സര്‍ക്കാരും ഭരണസംവിധാനങ്ങളും ആലസ്യത്തിലായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അടക്കം മുന്നറിയിപ്പ് നല്‍കിയിട്ടും അത് പരിഗണിക്കാനോ മുന്‍കരുതലുകള്‍ എടുക്കാനോ സര്‍ക്കാര്‍ അടക്കം തയ്യാറായില്ലെന്നും ഈ അലംഭാവമാണ് ഇത്തരമൊരു സാഹചര്യത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് ഇപ്പോള്‍ മുന്നറിയിപ്പെന്നും ഭയക്കേണ്ടതില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി കോവിഡ് മഹാമാരിയെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രണ്ടാം തരംഗം കൈകൈര്യം ചെയ്ത രീതി സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്നും ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ആര്‍എസ്എസും സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക