സന്‍ഫ്രാന്‍സിസ്കോ: പ്രൊട്ടസ്റ്റന്റ് ഡിനോമിനേഷനു ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ബിഷപ്പ്.
പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇവാഞ്ചലിക്കല്‍ ലൂഥറിന് ചര്‍ച്ചിന് ആദ്യമായാണ് ഒരു ട്രാന്‍സ്ജെന്‍ഡര്‍ ബിഷപ്പിനെ നിയമിക്കുന്നത്. റവ ഡോ മെഗന്. റോഹ്റീറെയാണ് മെയ് 8നു ചേര്‍ന്ന് സൈറ ഫസഫിക് സിനഡ് ബിഷപ്പായി തെരഞ്ഞെടുത്തത്
രണ്ടു സ്ഥാനാര്‍ഥികളാണ് ബിഷപ്പ് സ്ഥാനത്തേക്ക് മത്സരിച്ചതു. റവ മെഗന് 209 വോട്ടുകള്‍ ലഭിച്ചപ്പോള്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി റവ :ജെഫ് ജോണ്സന് 207 ബോട്ടുകള്‍ നേടാനായി.
റവ ജോണ്സണ് ലൂഥറന്‍ യൂണിവേഴ്സിറ്റി ബെര്‍ക്കിലി ചാപ്പല്‍ പാസ്റ്ററാണ്. സാന്‍ഫ്രാന്‍സിസ്കോ ഗ്രേസ് ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ചിലെ ലീഡിങ് പാസ്റ്ററാണ് റവ ഡോ മെഗന്.
കാലിഫോര്‍ണിയ വാല്‍നട്ട് ക്രീക്ക് സെന്റ് മാത്യു ലൂഥറന്‍ ചര്‍ചില്‍ സെപ്റ്റംബര്‍ 11ന് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ റവ മേഗന് ബിഷപ്പായി സ്ഥാനാരോഹിതനാകും ജനിക്കുമ്പോള്‍ സ്ത്രീയായിരുന്ന മെഗന് ഇപ്പോള്‍ പുരുഷനായാണ് അറിയപ്പെടുന്നത്
ബിഷപ്പായി തെരഞ്ഞെടുത്തതില്‍ ലൂഥറന്‍ ചര്‍ച്ച് സിനഡ് അംഗങ്ങളെ റവ മെഗന് അഭിനന്ദിച്ചു.