-->

America

കൊ (കവിത: വേണുനമ്പ്യാർ)

Published

on

ഒന്ന്

കറവക്കാരനും  കൊറോണ
ഡബിൾ മാസ്ക് കെട്ടിയ  പശു
രാവിലെ കൃത്യം അഞ്ചരമണിക്ക്
കവലമുക്കിലെ സൊസൈറ്റിയിലെത്തി  
അകിടിൽ നിന്ന് നേരിട്ടളന്നു  നൽകി  
അകലം പാലിച്ച്  പുരയിലേക്ക്   മടങ്ങി

ശേഷം   തൊഴുത്തിൽ കിടന്ന്  അത്  
അയവിറക്കുകയുണ്ടായി
അത്യന്താധുനികമായ ഒരു കടങ്കഥ :

ജംബുഖണ്ഡത്തിൽ
കൊയെ
കുത്തിക്കൊല്ലാൻ  
കൊ  മാത്രം

രണ്ട്

പറക്കും കൂറ പറക്കും തവളയോട് പറഞ്ഞു :
മച്ചുനിയാ സൂക്ഷിക്കണം;  ഈ വീട്ടിൽ  ഒരാൾ പോസിറ്റീവാ.
സംസർഗ്ഗം മൂലം!

മൂന്ന്

നാലാം വാർഡ് കണ്ടൈൻമെൻറ് സോണിലെ
അഞ്ചാം   നമ്പർ വീട്ടിലെ പൂങ്കോഴിച്ചാത്തൻറെ കൂവലിൽ
കേൾക്കാം  വൈകി വന്ന ഒരു വകഭേദം :

ഗൊ ഗൊ  കൊറോണാ  ഗോ

വേദനയുടെ പദാവലികളിൽ നിന്ന്
നിസ്സഹായതയോടെയും     രോഷത്തോടെയും  
ചാത്തൻ  ചികഞ്ഞെടുത്ത  ഒരു ദോഹ  :

ഓണത്തിന് കോടി ശവക്കോടി
വിഷുവിനു കണി ശവക്കണി


നാല്        

കോശങ്ങളിൽ നിന്ന് കോശങ്ങളിലേക്ക്        
പാറി നടന്നു നരരക്തം ഊറ്റുമ്പോഴും
പഞ്ചറായ  ശ്വാസകോശങ്ങൾ കോർത്തു
പൂമാല  കെട്ടിക്കളിക്കുമ്പോഴും
ഒരു കാര്യം സുവ്യക്തമാണ് :
ജൈവികായുധമായ എന്റെ അന്ത്യം
വളരെ അകലെയല്ല

അവതാരകാലം  ഒടുങ്ങും മുമ്പ്  
മനസ്സിൽ ഒരു പൂതി
ഒരന്ത്യാഭിലാഷം  :
ലാബിലെ കുടത്തിൽ നിന്ന്  എന്നെ ഇറക്കി വിട്ട
ആ മരമണ്ടൻ   വൈറോളജിസ്റ്റിന്റെ ശ്വാസകോശം ഉടച്ചു
ഉപ്പും കുരുമുളകും ചേർത്ത്
സൂര്യകാന്തിയെണ്ണയിൽ മൊരിച്ചെടുത്ത്  
സ്വാദറിഞ്ഞു   അശിക്കണം -  
ചൈനീസ് തീറ്റശൈലിയിൽത്തന്നെ !

Facebook Comments

Comments

  1. മുയ്യം രാജൻ

    2021-05-15 02:35:32

    നന്നായി. കാലികം.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പതനം (കവിത: സന്ധ്യ എം)

വെള്ളക്കല്ലറ (കവിത: വേണു നമ്പ്യാർ)

ലേഖയും ഞാനും വിവാഹിതരായി (കഥ : രമണി അമ്മാൾ )

തേനും ജ്ഞാനിയും (തൊടുപുഴ കെ ശങ്കര്‍ മുംബൈ)

സംഗീതം ( കവിത: ദീപ ബി.നായര്‍(അമ്മു))

അച്ഛൻ (കവിത: ദീപ ബി. നായര്‍ (അമ്മു)

വീഡ് ആൻഡ് ഫീഡ് (കവിത: ജേ സി ജെ)

അച്ഛൻ (കവിത: രാജൻ കിണറ്റിങ്കര)

അച്ഛനെയാണെനിക്കിഷ്ടം (പിതൃദിന കവിത: ഷാജന്‍ ആനിത്തോട്ടം)

മൃദുലഭാവങ്ങള്‍ (ഗദ്യകവിത: ജോണ്‍ വേറ്റം)

പകല്‍കാഴ്ചകളിലെ കാടത്തം (കവിത: അനില്‍ മിത്രാനന്ദപുരം)

പാമ്പും കോണിയും : നിർമ്മല - നോവൽ - 51

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ - 1)

ഭിക്ഷ (കവിത: റബീഹ ഷബീർ)

രണ്ട് കവിതകൾ (ഇബ്രാഹിം മൂർക്കനാട്)

സൗഹൃദം (കവിത: രേഷ്മ തലപ്പള്ളി)

കേശവന്‍കുട്ടിയുടെ രാഹുകാലം (കഥ: ഷാജി കോലൊളമ്പ്)

പിതൃസ്മരണകള്‍ (കവിത: ഡോ.. ഈ. എം. പൂമൊട്ടില്‍)

സമീപനങ്ങൾ (ഡോ.എസ്.രമ-കവിത)

അന്തിക്രിസ്തു (കഥ: തമ്പി ആന്റണി)

നീയെന്ന സ്വപ്നം...(കവിത: റോബിൻ കൈതപ്പറമ്പ്)

കവിയുടെ മരണം (കവിത: രാജന്‍ കിണറ്റിങ്കര)

അയമോട്ടിയുടെ പാന്റും മമ്മദിന്റെ മുണ്ടും (ഷബീർ ചെറുകാട്, കഥ)

രണ്ട് കവിതകൾ (എ പി അൻവർ വണ്ടൂർ, ജിദ്ദ)

ഖബറിലെ കത്ത്‌ (സുലൈമാന്‍ പെരുമുക്ക്, കവിത)

പച്ച മനുഷ്യർ (മധു നായർ, കഥ)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -14 കാരൂര്‍ സോമന്‍)

സ്വപ്നകാലം (കവിത: ഡോ. ഉഷാറാണി ശശികുമാർ മാടശ്ശേരി)

ജലസമാധി (കവിത: അശോക് കുമാർ. കെ)

നീലശംഖുപുഷ്പങ്ങൾ (കഥ: സുമിയ ശ്രീലകം)

View More