Image

കോവിഡ് കാലത്തെ കൃഷി

ഫിലിപ്പ് ചെറിയാൻ Published on 14 May, 2021
കോവിഡ്  കാലത്തെ കൃഷി
കൊറോണയുടെ താണ്ഡവത്തിൽ നിന്ന് അമേരിക്ക കര കയറുമ്പോൾ തന്നെ ഇന്ത്യയിൽ നിന്നുള്ള വാർത്തകർ ഹൃദയവേദന ഉണ്ടാക്കുന്നു. ശ്വാസത്തിനു പിടക്കുന്നവരും കത്തിയമരുന്ന ചിതകളും ഒഴുകി നടക്കുന്ന മൃതദേഹങ്ങളുമാണ് അമേരിക്കൻ മീഡിയയിൽ വാർത്ത.  ശവശരീരങ്ങൾ കുന്നു  കൂടി,  രണ്ടും മൂന്നൂം ദിവസം അതൊന്നു മറവു  ചെയ്യാൻ  കാത്തിരിക്കുന്ന ബന്ധുക്കൾ. സ്നേഹിക്കുന്നവർ പോലും ചിലപ്പോൾ വെറുക്കുന്ന ഒരു മണം ഉയരുന്നു. 2021-ൽ  എല്ലാം കൈ വിട്ടു പോയില്ലേ ? ഈ ദുരന്തം എന്ന് തീരും?

ഒരു വർഷത്തിനുള്ളിൽ ഈയലുകളെ പോലെ  എത്രയോ സുഹൃത്തുക്കൾ  ഇവിടെയും കടന്നു പോയി.  കഴിഞ്ഞ കൊല്ലം ഏപ്രിൽ അതി ക്രൂരമായിരുന്നു. ഈ വര്ഷം ഭേദപ്പെട്ടു. ഏപ്രിൽ മാസം മഴയുടെ കാലം കൂടി ആയിരുന്നല്ലോ? 

പുഷ്പങ്ങളുടെ കാലമാണെന്നു പറയാറുണ്ടെങ്കിലും ന്യൂ യോര്കിൽ മെയ് മാസം റെക്കോർഡ് തണുപ്പിലേക്ക്  താണു പോകാറുണ്ട് . കൃഷി സ്ഥലങ്ങൾ റെഡിയായിട്ടുങ്കിൽ കൂടി, കൃഷി ഇറക്കാതിരുന്നത്  നന്നായിയെന്നു ഇപ്പോൾ  തോന്നുന്നു.  ലോക്ക് ഡൌൺ കാലത്തു വെളിയിൽ പോകാതിരുന്നതിനാൽ, കൂടുതൽ കൃഷി സ്ഥലം തയാറാക്കാൻ സാധിച്ചു. അതനുസരിച്ചെ ചിലവും കൂടി. എല്ലാ ഇനം തൈകളും റെഡിയായി. 

പടവലം, പാവൽ, പയറുവർഗങ്ങൾ, മത്ത , വെള്ളരി, ചീര, വെണ്ട, ഇനങ്ങളുടെ വിത്തുകൾ നടാനുള്ള കാലാവസ്ഥ റെഡി ആയിട്ടുണ്ട്. തക്കാളിയുടെ കിട്ടാവുന്ന എല്ലാ ഇനങ്ങളും, മുളകുവര്ഗങ്ങള് അതുപോലെ ഏറ്റവും വലിയ കളക്ഷൻ, ഏറ്റവും എരിയുള്ള മുളക് സഹിതം. വഴുതന വർഗ്ഗങ്ങളും കുറെ ഉണ്ടാകും. അതിനോടോപ്പും കുറെ കുക്കുമ്പേഴ്‌സും.

ചട്ടികളിൽ വളരുന്ന വെർബീന എനിക്കേറ്റവും ഇഷ്ടപെട്ട ഇനം. വിവിധയിനത്തിൽ, വിവിധ നിറത്തിൽ വളരുന്ന ഇവയുടെ ഭംഗി വാക്കുകൾക്കപ്പുറം.

എല്ലാം വിചാരിക്കുന്ന പോലെ വന്നാൽ കഴിഞ്ഞ വർഷത്തേക്കാൾ മനോഹരമായ ഒരു കാഴ്ച ഈ  വര്ഷം നിങ്ങള്ക്ക് സമ്മാനിക്കും. കഴിഞ്ഞ വര്ഷം ഏഷ്യാനെറ്റ്, കൈരളി, ഫ്‌ളവേര്സ് ടി വി, 24 ന്യൂസ് മുതലായ എല്ലാ ചാനലുകളും ഈ കൃഷി റിപ്പോർട്ട് ചെയ്തിരുന്നു . ഡോക്ടർ  കൃഷ്ണ കിഷോർ, ജോസ് കാടാപുറം, ജോസഫ് ഇടിക്കുള, മധു കൊട്ടാരക്കര ഇവരോടുള്ള   നന്ദി ഈ സമയം അറിയിക്കുന്നു.  

കഴിഞ്ഞ വർഷത്തെ എന്റെ നേട്ടത്തേക്കാൾ ഏറെ  ദുഖിപ്പിക്കുന്ന നഷ്ടങ്ങലും ഉണ്ടായി. നാലുവർഷമായി എന്നോടൊപ്പും ഉണ്ടായിരുന്ന ഒരു സഹായി, ജോർജ്, വിട്ടു പിരിഞ്ഞത് സായം  സന്ധ്യയിൽ എത്തി നിൽക്കുന്ന എന്നെ വേദനയുടെ കൊടുമുടിയിൽ എത്തിച്ചു. കോവിഡിന്റെ താണ്ഡവത്തിൽ  അമ്പത്തിരണ്ടാം  വയസിൽ 38 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം, ഞങ്ങളെ വിട്ടുപോയി. അയാൾ എനിക്കൊരു കുടുബാംഗം ആയിരുന്നു. ഒരിക്കൽ ഞാനതു എഴുതിയിരുന്നു.

2020, 2021 വർഷങ്ങൾ വ്യക്തിപരമായി  സുഖകരമായിരുന്നില്ല. ഹാർട്ട് മായി ബന്ധപെട്ട് ചില പ്രശ്നങ്ങൾ, അത് കഴിഞ്ഞപ്പോൾ   കോവിഡും   പിടി മുറുക്കി. കോവിഡിനെതിരെ   ഡോക്ടർ മണിക്കൂറുകൾക്കുള്ളിൽ മോണോ ക്ലോണൽ ആന്റിബോഡി  കുത്തിവെച്ചു. അതിനു മുൻപ് തന്നെ തരാൻ  പോകുന്ന മരുന്നിനെപ്പറ്റി എനിക്കൊരു ഐഡിയ തന്നിരുന്നു.   കൂടെ അദ്ദേഹം പറഞ്ഞ കമന്റും   ഞാൻ ഓർമ്മിക്കുന്നു. " ഇതു പ്രസിഡന്റ് ട്രമ്പിനു കൊടുത്ത മരുന്നാണ്. അത് മിസ്റ്റർ ചെറിയാനും തരുന്നു". 

ഇതിനോടകം ഏകദേശം 750 ഡാലിയക്ക് മുകളിൽ സ്ഥാനം പിടിച്ചു. സ്ഥല പരിധിക്കുള്ളിൽ അത്രയേ കഴിയു. 100 ൽ പരം വിവിധ ഇനം. മാട്ടുപെട്ടിയിലോ, ഊട്ടിയിലോ മാത്രം കാണാൻ പറ്റുന്ന കാഴ്ചകൾ നിങ്ങളിൽ എത്തിക്കുന്ന തിരക്കിലാണ് ഞാൻ.  അമേരിക്കയിൽ,  ആറുമാസത്തിനുള്ളിൽ കാണാൻ പറ്റുന്ന അപൂർവ കാഴ്ച. ന്യൂ യോർക്ക് ബൊട്ടാണിക്കൽ ഗാർഡനിൽ ഏപ്രിൽ മാസം തുടങ്ങി ജൂൺ വരെ നീളുന്ന ഓർക്കിഡ്‌സ് കളക്ഷന്റെ അപൂർവ കാഴ്ച നിങ്ങൾക്ക് വിരുന്നൊരുക്കുന്നു എങ്കിൽ, ഡാലിയയുടെ വലിയ കളക്ഷൻ നിങ്ങളിൽ ഞാൻ എത്തിക്കും. 

വലിയ കൃഷി സ്ഥലങ്ങൾ ഉള്ളവർക്ക് ഒരു ഒരു ടില്ലെർ മെഷീൻ ഉപയോഗിച്ചാൽ ജോലിക്കാരെ  കുറയ്‌ക്കാൻ സാധിക്കും. ഈ വർഷം  ഒരു മെഷീൻ വാങ്ങി. എട്ടു ദിവസത്തെ ഒരാളുടെ ജോലി ഈ  വര്ഷം 4 മണിക്കൂറിൽ തീർത്തു. നിങ്ങൾക്കും പരീക്ഷിക്കാവുന്നതാണ്.

വളർന്നു വരുമ്പോൾ എങ്ങനെ വരും എന്നറിയാൻ നിങ്ങളെ പോലെ എനിക്കും ആകാംഷ. 

കോവിഡ്  കാലത്തെ കൃഷി കോവിഡ്  കാലത്തെ കൃഷി കോവിഡ്  കാലത്തെ കൃഷി കോവിഡ്  കാലത്തെ കൃഷി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക