മകന് പേരിട്ട സന്തോഷം ആരാധകരുമായി പങ്കുവെച്ച് നടന് മണികണ്ഠന് ആചാരി. ചെറിയ പേരാണങ്കിലും വലിയ അര്‍ഥമുള്ള ഒരു പേരാണ് കുഞ്ഞിന് നല്‍കിയത്. ഇസൈ എന്നാണ് തന്റെ കുഞ്ഞു രാജകുമാരന് മണികണ്ഠന് പേരിട്ടത്.
"ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാന്‍ അവന് ഞങ്ങള്‍ ഒരു പേരിട്ടു. ചെറിയ പേരാണങ്കിലും വലിയ അര്‍ഥമുള്ള ഒരു പേര്. ഇസൈ.. ഇസൈ മണികണ്ഠന്"- ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് മണികണ്ഠന് കുറിച്ചു. നിരവധി പേരാണ് കുഞ്ഞിസയ്ക്ക് ആശംസകളുമായി എത്തിയത്. കുഞ്ഞിന് ഈ ലോകത്തേക്ക് സ്വാഗതം ചെയ്ത് നടന് റോഷന് മാത്യുവും എത്തി.കഴിഞ്ഞ മാര്‍ച്ചിലാണ് മണികണ്ഠനും അഞ്ജലിയ്ക്കും കുഞ്ഞ് പിറന്നത്. 'ബാലനാടാ' എന്ന ക്യാപ്ഷനോടെയാണ് ആ സന്തോഷം താരം പങ്കുവച്ചത്. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണിനിടെയായിരുന്നു ഇരുവരും വിവാഹിതരായത്. 'കമ്മട്ടിപ്പാടം' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മണികണ്ഠന് ആചാരി.