Image

ആ മാലാഖ കുഞ്ഞിനേയും കോവിഡ് കവര്‍ന്നു; നൊമ്പരമായി അഛ്‌ന്റെ വാക്കുകള്‍

ജോബിന്‍സ് തോമസ് Published on 14 May, 2021
ആ മാലാഖ കുഞ്ഞിനേയും കോവിഡ് കവര്‍ന്നു; നൊമ്പരമായി അഛ്‌ന്റെ വാക്കുകള്‍
കോവിഡ് ഇന്ത്യയില്‍ സംഹാര താണ്ഡവമാടുമ്പോള്‍ യുവജനങ്ങളടക്കം നിരവധി പേരുടെ മരണവാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. അഞ്ച് മാസം മാത്രം പ്രായമുണ്ടായിരുന്ന പാരി എന്ന പിഞ്ചു കുഞ്ഞിനേയും തട്ടിയെടുത്ത കോവിഡ്, കുഞ്ഞുങ്ങള്‍ക്കും ഭീഷണിയായി മാറുന്നു എന്ന സൂചനയാണ് നല്‍കുന്നത്. 

ഡല്‍ഹി ജിടിബി ആശുപത്രിയില്‍ വച്ചായിരുന്നു പാരി മരണത്തിന് കീഴടങ്ങിയത്. ആ കുഞ്ഞിനെ രക്ഷിക്കാന്‍ കുടുംബം നടത്തിയ എല്ലാ ശ്രമങ്ങളും വിഫലമാക്കിക്കൊണ്ടായിരുന്നു കുഞ്ഞു പാരി ഈ ലോകത്തോട് വിട പറയുന്നത്. വാര്‍ത്തയറിഞ്ഞവര്‍ പോലും കണ്ണീര്‍പൊഴിച്ചത് പ്യാരിയുടെ അഛന്റെ വാക്കുകള്‍ കേട്ടായിരുന്നു. 

' ജനിച്ച് 150 ദിവസമായപ്പോള്‍ അവളെ കോവിഡ് പിടികൂടി. കഴിഞ്ഞ അഞ്ച് ദിവസമായി വെന്റിലേറ്ററിലായിരുന്നു. അവളുടെ ശ്വാസകോശം മുഴുവന്‍ തകര്‍ന്നിരുന്നു. എന്റെ പൊന്നുമോള്‍ ഒരുപാട് വേദനയനുഭവിച്ച് കാണും. അതിന് പ്രകടിപ്പിക്കാനറിയില്ലല്ലോ ശരീരത്തില്‍ രക്തത്തിന്റെ അളവ് കുറവായിരുന്നു. ഞാനും അവളുടെ അമ്മാവനും അവള്‍ക്ക് രക്തം നല്‍കി. കുഞ്ഞനുജത്തിയുമായി വീഡിയോ കോള്‍ ചെയ്യണമെന്ന വാശിയിലാണ് സഹോദരന്‍ മൂന്നുവയസ്സുകാരന്‍' ഇതായിരുന്നു അഛ്‌ന്റെ വാക്കുകള്‍.

അവള്‍ ഒരു മാലാഖക്കുഞ്ഞായിരുന്നുവെന്നും സംസ്‌ക്കാര ചടങ്ങില്‍ കരച്ചിലടക്കാന്‍ തങ്ങള്‍ ഏറെ ബുദ്ധിമുട്ടിയെന്നും കുടുംബത്തിന് സഹായമായി ഒപ്പമുണ്ടായിരുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ജിതേന്ദര്‍ സിംഗ് പറഞ്ഞു. കോവിഡ് മൂന്നാം തരംഗമുണ്ടായാല്‍ കുട്ടികളെ ദോഷകരമായി ബാധിക്കും എന്ന മുന്നറിയിപ്പ് ഇന്ത്യയിലുണ്ട്. ഇതാണ് ഏറെ ആശങ്കയ്ക്കിട നല്‍കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക