Image

സുപ്രസിദ്ധ പുല്ലാങ്കുഴല്‍ വിദഗ്ധന്‍ വി സി ജോര്‍ജ് അന്തരിച്ചു.

പി പി ചെറിയാന്‍, ഡാളസ് Published on 14 May, 2021
 സുപ്രസിദ്ധ പുല്ലാങ്കുഴല്‍ വിദഗ്ധന്‍ വി  സി ജോര്‍ജ് അന്തരിച്ചു.
ഡാളസ് : തൃശ്ശൂര്‍ നെല്ലിക്കുന്ന് പരേതരായ വിതയത്തില്‍ ചെറിയാന്റെയും  മേരിയുടെയും മകന്‍ വി സി  ജോര്‍ജ് അന്തരിച്ചു. മെയ് 13 വ്യാഴാഴ്ച വൈകിട്ട് ഏഴിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത് ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിനോടൊപ്പം നിരവധി കച്ചേരികളില്‍ പങ്കെടുത്തിട്ടുള്ള  ജോര്‍ജ് നിരവധി സിനിമ ഗാനങ്ങള്‍ക്ക് സംഗീത പശ്ചാത്തലം ഒരുക്കിയിട്ടുണ്ട്

തൃശ്ശൂര്‍ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍ കത്തോലിക്ക ചര്‍ച്ച് അംഗങ്ങളായിരുന്ന സുപ്രസിദ്ധ സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ വി സി ജോര്‍ജ് എന്നിവര്‍ സതീര്‍ത്ഥരായിരുന്നു  തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്നും   മലയാളത്തില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്

ഭാര്യ :മേരി
 മക്കള്‍ :ജീമോള്‍ - സാവിയോ (ഡാളസ് )
               സാനി ജോര്‍ജ് -മാഗി ( ബോസ്റ്റണ്‍) സംസ്‌കാരം പിന്നീട് തിരുവനന്തപുരത്ത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക