Image

ഫാ.സിബി മാത്യൂ പീടികയില്‍ പപ്പുവ ന്യൂ ഗനിയയിലെ പുതിയ ബിഷപ്

Published on 13 May, 2021
ഫാ.സിബി മാത്യൂ പീടികയില്‍ പപ്പുവ ന്യൂ ഗനിയയിലെ പുതിയ ബിഷപ്

വത്തിക്കാന്‍: മലയാളി മിഷനറി വൈദികനെ പപ്പുവ ന്യൂ ഗനിയയിലെ എയ്താെപ രൂപത ബിഷപ് ആദ്യ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഓഷ്യനയില്‍ പെടുന്ന രാജ്യമാണ് പപ്പുവ ന്യൂ ഗനിയ. ഇന്ത്യ ആസ്ഥാനമായ ഹെറാള്‍ഡ് ഓഫ് ഗുഡ് ന്യുസ് സഭയിലെ വനിമോ പ്രൊവിന്‍സ് അംഗമായ ഫാ. സിബി മാത്യു പീടികയില്‍ ആണ് പുതിയ ദൗത്യത്തിനായി നിയമിതനായത്. നിലവില്‍ വനിമോ രൂപത വികാരി ജനറാള്‍ ആണ് 50കാരനായ ഫാ.സിബി മാത്യൂ. ബര്‍ണോ ഇടവക വികാരിയായും സേവനം ചെയ്തിട്ടുണ്ട്. മേയ് 13 വ്യാഴാഴ്ചയായിരുന്നു വത്തിക്കാനില്‍ നിന്നുള്ള പ്രഖ്യാപനം.

രൂപതയുടെ പാസ്റ്ററല്‍ എപ്പിസ്‌കോപ്പല്‍ വികാര്‍, രൂപത ഉപദേശക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. രൂപതയിലെ സെന്റ് ചാള്‍സ് ബൊറോമോ മേജര്‍ സെമിനാരി പ്രൊഫസര്‍ ആയും രൂപത സാമ്പത്തിക കാര്യ സമിതി, ലീജ്യണ്‍ ഓഫ് മേരി സ്പിരിച്വല്‍ ഡയറക്ടര്‍ എന്നി നിലയികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഇടുക്കി പെരുവന്താനം മേലോരം പീടികയില്‍ മാത്യൂ വര്‍ക്കി- അന്നക്കുട്ടി ദമ്പതികളുടെ മകനായി  1970 ഡിസംബര്‍ ആറിനാണ് സിബി മാത്യൂ ജനിച്ചത്. 1995 ഫെബ്രുവരി 1നായിരുന്നു പൗരോഹിത്യം.ആന്ധ്രാപ്രദേശിലെ ഖമ്മം സെന്റ് ജോസഫ് മേജര്‍ സെമിനാരി സ്പിരിച്വല്‍ േഫാര്‍മേഷന്‍ ഇന്‍ചാര്‍ജും ്രെപാക്യുറേറ്ററുമായി പ്രവര്‍ത്തിച്ചിരുന്നു. സെമിനാരി റെക്ടര്‍, ഇടവക വികാരി എന്നീ നിലകളിലും ഖമ്മത്ത് പ്രവര്‍ത്തിച്ചു. സഭയുടെ പൊന്തിഫിക്കല്‍ കമ്മീഷനറി ജനറല്‍ കൗണ്‍സിലര്‍, സെന്റ് പോള്‍ പ്രൊവിന്‍സ് മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 

മഡാങ് അതിരൂപതുടെ സഹായ രൂപതയാണ് എയ്താപെ. 1952ലാണ് രൂപീകൃതമായത്. രൂപതയുടെ ആറാമത്തെ ബിഷപ് ആണ് ഫാ.സിബി. മുന്‍പുള്ള അഞ്ച് ബിഷപുമാരും ഫ്രാന്‍സിസ്‌കന്‍മാരാണ്. അഞ്ച് അതിരൂപതകളും 17 രൂപതകളുമുള്ള രാജ്യമാണ് പപ്പുവ ന്യു ഗനിയ. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക