Image

ഇന്ത്യന്‍ വകഭേദത്തിനെതിരേ വാക്സിനുകള്‍ ഫലപ്രദമാണോ എന്നത് അവ്യക്തം- WHO

Published on 13 May, 2021
ഇന്ത്യന്‍ വകഭേദത്തിനെതിരേ വാക്സിനുകള്‍ ഫലപ്രദമാണോ എന്നത് അവ്യക്തം- WHO


ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇപ്പോള്‍ വ്യാപിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ മാരകവും വ്യാപനശേഷിയുള്ളതുമാണെന്ന് ലോകാരോഗ്യ സംഘടന. വകഭേദം സംഭവിച്ച വൈറസിനെ ചെറുക്കുന്നതില്‍ വാക്സിനുകള്‍ക്കുള്ള ശേഷി സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതായും സംഘടന പറയുന്നു.

ഇന്ത്യയില്‍ ഒക്ടോബറില്‍ കണ്ടെത്തിയ ബി.1.617 വകഭേദത്തിന് ഉയര്‍ന്ന വ്യാപനതോതാണ് കണ്ടെത്തിയിരിക്കുന്നത്. ആന്റിബോഡികളോട് കുറഞ്ഞ സംവേദകത്വം മാത്രമാണ് പ്രകടിക്കുന്നത്. ഈ വകഭേദത്തെ നിലവില്‍ 44 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇന്ത്യയില്‍ 0.1 ശതമാനം കോവിഡ് പോസിറ്റീവ് 
സമ്പിളുകള്‍ മാത്രമാണ് ജീനോം സീക്വന്‍സിങ്ങിന് വിധേയമാക്കുന്നതെന്നും ഡബ്ല്യൂ.എച്ച്.ഒ പറയുന്നു. യു.കെയിലും ഇന്ത്യയിലും തിരിച്ചറിഞ്ഞ വകഭേദങ്ങളുടെ വ്യാപനം.വരും ആഴ്ചകളില്‍ ദുര്‍ബലമാകുമെന്നാണ് കണക്കൂകൂട്ടുന്നതെന്ന് ഡബ്ല്യൂ.എച്ച്.ഒ. വ്യക്തമാക്കി. എന്നാല്‍, ഇന്ത്യന്‍ വകഭേദത്തിന്റെ ബി.1.617.1, ബി ആ.1.617.2 എന്നീ പുതിയ വകഭേദങ്ങള്‍ ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പ്രാഥമിക വിലയിരുത്തല്‍ അനുസരിച്ച് ഈ വകഭേദങ്ങള്‍ വ്യക്തമായും ഉയര്‍ന്ന വ്യാപനശേഷിയുള്ളതാണെന്നും സംഘടന പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക