Image

വാക്സിന്‍ ഇല്ലാത്തപ്പോഴും അതെടുക്കാന്‍ അഭ്യര്‍ഥിക്കുന്ന ഡയലര്‍ ട്യൂണ്‍ അരോചകം - ഡല്‍ഹി ഹൈക്കോടതി

Published on 13 May, 2021
വാക്സിന്‍ ഇല്ലാത്തപ്പോഴും അതെടുക്കാന്‍ അഭ്യര്‍ഥിക്കുന്ന ഡയലര്‍ ട്യൂണ്‍ അരോചകം - ഡല്‍ഹി ഹൈക്കോടതി


ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ഡയലര്‍ ട്യൂണ്‍ ആയി നല്‍കുന്നതില്‍ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. സന്ദേശം അരോചകമാണെന്നും ആവശ്യത്തിന് വാക്സിന്‍ ഇല്ലാതിരുന്നിട്ടും ആളുകളോട് വാക്സിന്‍ എടുക്കാന്‍ അഭ്യര്‍ഥിക്കുന്നത് എത്രകാലം തുടരുമെന്നും കോടതി ആരാഞ്ഞു


നിങ്ങള്‍ ആളുകള്‍ക്ക് വാക്സിന്‍ നല്‍കുന്നില്ല. എന്നിട്ടും നിങ്ങള്‍ പറയുന്നു, വാക്സിന്‍ എടുക്കൂ എന്ന്. വാക്സിനേഷന്‍ ഇല്ലാതിരിക്കുമ്പോള്‍ ആര്‍ക്കാണ് 
വാക്സിന്‍ ലഭിക്കുക. ഈ സന്ദേശം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്- ജസ്റ്റിസുമാരായ വിപിന്‍ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു. വാക്സിന്‍ എല്ലാവര്‍ക്കും നല്‍കണം. ഇനി നിങ്ങള്‍ പണം ഈടാക്കാന്‍ പോവുകയാണെങ്കില്‍ കൂടിയും വാക്സിന്‍ നല്‍കണം. കുട്ടികള്‍ പോലും അത് തന്നെയാണ് പറയുന്നത്- കോടതി പറഞ്ഞു. കോടതി പറഞ്ഞു. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരേ സന്ദേശം തുടരെ കേള്‍പ്പിക്കുന്നതിനു പകരം കൂടുതല്‍ സന്ദേശങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കണമെന്നും കോടതി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക