-->

VARTHA

ഡല്‍ഹിയില്‍ ഓക്സിജന്റെ ആവശ്യകത കുറഞ്ഞു; ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാം- ഉപമുഖ്യമന്ത്രി

Published

on
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓക്സിജന്റെ ആവശ്യകത കുറഞ്ഞുവെന്നും മിച്ചമുള്ള ഓക്സിജന്‍ ആവശ്യമുള്ള മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടര്‍ച്ചയായി കുറയുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

' ഓക്സിജന്റെ ആവശ്യകത കുറയുകയും ആശുപത്രി കിടക്കകള്‍ ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്നു. 15 ദിവസം മുമ്പ് ഞങ്ങള്‍ക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്സിജന്‍ ആവശ്യമായിരുന്നു. ഇപ്പോള്‍ ഡല്‍ഹിയിലെ ഓക്സിജന്‍ ആവശ്യകത പ്രതിദിനം 582 മെട്രിക് ടണ്ണായി കുറഞ്ഞു' - മനീഷ് സിസോദിയ പറഞ്ഞു. 

പ്രതിദിനം 582 മെട്രിക് ടണ്‍ ഓക്സിജന്‍കൊണ്ട് തങ്ങളുടെ ആവശ്യം നടക്കുന്നുണ്ടെന്നും ഡല്‍ഹിയുടെ ക്വാട്ടയില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മിച്ച ഓക്സിജന്‍ നല്‍കാമെന്ന് അറിയിച്ചുകൊണ്ട് കേന്ദ്രത്തിന് കത്തെഴുതിയെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ദുരിതത്തിലായ ഡല്‍ഹിയിലെ ജനങ്ങളെ സഹായിച്ച കേന്ദ്രത്തിനും ഡല്‍ഹി ഹൈക്കോടതിക്കും അദ്ദേഹം നന്ദി പറഞ്ഞു. ഇന്നലെ 10,400 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ കണക്കുകളെക്കാള്‍ 21 ശതമാനം കുറവ്. പോസിറ്റീവ് നിരക്കും 14 ശതമാനമായി കുറഞ്ഞുവെന്ന് മനീഷ് സിസോദിയ പറഞ്ഞു. നേരത്തെ, കൂടുതല്‍ ഉത്തരവ് വരുന്നതുവരെ എല്ലാ ദിവസവും 700 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ ഡല്‍ഹിക്ക് വിതരണം ചെയ്യണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ലോക്ക്ഡൗണില്‍ ജോലിയില്ലാതായി, മൂന്നരലക്ഷം കവര്‍ന്ന സീരിയല്‍ നടിമാര്‍ അറസ്റ്റില്‍

ഇതിഹാസ കായിക താരം മില്‍ഖാ സിങ് അന്തരിച്ചു

കോവിഡ് ബാധിതര്‍ 17.83 കോടി; മരണം 38.61 ലക്ഷം പിന്നിട്ടു

മോഷണം പതിവാക്കയ വീട്ടുജോലിക്കാരി പിടിയില്‍, മുന്‍പ് അറസ്റ്റിലായത് അന്‍പതിലേറെത്തവണ

9-ാംക്ലാസുകാരന്റെ ഓണ്‍ലൈന്‍ ഗെയിം; അമ്മയുടെ അക്കൗണ്ടില്‍ നിന്ന് പോയത് 3 ലക്ഷം രൂപ

നടുവട്ടത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക കൊല്ലപ്പെട്ട നിലയില്‍

കോവിഡ് നിയന്ത്രണങ്ങള്‍: ആരുടെ തലയിലാണ് ഈ ബുദ്ധി ഉദിച്ചതെന്ന് അറിയാന്‍ താത്പര്യം; ഷിബുബേബി ജോണ്‍

'അയ്യോ വിജയാ ഒന്നും ചെയ്യല്ലേ' എന്നു പറഞ്ഞതുകൊണ്ട് അന്ന് സുധാകരന്‍ രക്ഷപ്പെട്ടു; മറുപടിയുമായി പിണറായി

പബ്ജി ലൈവ് സ്ട്രീമിങ്ങിനിടെ അശ്ലീലം പറഞ്ഞ യൂട്യൂബര്‍ ദമ്പതിമാര്‍ അറസ്റ്റില്‍

വന്ദേ ഭാരത് മിഷന് ശേഷം മറ്റൊരു കോവിഡ് പ്രതിരോധ മാതൃക കാട്ടി എയർ ഇന്ത്യ എക്സ്പ്രസ്സ്

ഒരിക്കല്‍ സുധാകരന്‍ തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിട്ടിരുന്നതായി മുഖ്യമന്ത്രി

മകന്റെ മോചനം കാണാനായില്ല: സിദ്ദിഖ് കാപ്പന്റെ മാതാവ് അന്തരിച്ചു

സേവ് കുട്ടനാട് ജനകീയ മുന്നേറ്റത്തെ കര്‍ഷകപ്രസ്ഥാനങ്ങള്‍ പിന്തുണയ്ക്കും: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

സംസ്ഥാനത്ത് ഇന്ന് 11,361 പേര്‍ക്ക് കോവിഡ്, 90 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22%

മുട്ടില്‍ മരം മുറി; ഉന്നതതല സംഘം അന്വേഷണം തുടങ്ങി

കോന്നി വനമേഖലയില്‍ ജലറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

മലയാളി യുവതി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു

കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍

ഡല്‍ഹിയിലെ 'ബാബ കാ ദാബ' ഉടമ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പലസ്തീന് 10 ലക്ഷം കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ ഉടന്‍ നല്‍കുമെന്ന് ഇസ്രായേല്‍

മാലിന്യം ഇടുന്നതിനെ ചൊല്ലി തര്‍ക്കം; വീട്ടമ്മ അയല്‍വാസിയുടെ കൈപ്പത്തി വെട്ടിമാറ്റി

മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; ആദ്യ ദിനം വിറ്റത് 52 കോടിയുടെ മദ്യം

രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ തൃപ്തനെന്ന് ചെന്നിത്തല

ദൃശ്യയെ വിനീഷ് കുത്തിയത് 22 തവണ; മരണകാരണം മുറിവുകളും ആന്തരിക രക്തസ്രാവവും

മീന്‍ കറിയെ ചൊല്ലി തര്‍ക്കം: ചില്ലുമേശ കൈകൊണ്ട് തകര്‍ത്ത യുവാവ് ഞരമ്ബ് മുറിഞ്ഞ് മരിച്ചു

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്ന് മാണി സി കാപ്പന്‍

നെന്മാറയില്‍ യുവതിയെ 10 വര്‍ഷം ഒളിവില്‍ പാര്‍പ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ വീട് സന്ദര്‍ശിച്ചു

ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ 21 മുതല്‍ ; വിദ്യാര്‍ത്ഥികള്‍ക്ക് ആന്റിജന്‍ പരിശോധന നിര്‍ബന്ധം

വി​ദ്യാ​ര്‍​ഥി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ജാ​മ്യം: ഉ​ത്ത​ര​വി​ല്‍ ഇ​ട​പെ​ടാ​നി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി

View More