Image

വാക്സിനും ഓക്സിജനും മരുന്നും ഇല്ല, പ്രധാനമന്ത്രിയേയും കാണാനില്ല; വിമര്‍ശിച്ച് രാഹുല്‍

Published on 13 May, 2021
വാക്സിനും ഓക്സിജനും മരുന്നും ഇല്ല, പ്രധാനമന്ത്രിയേയും കാണാനില്ല; വിമര്‍ശിച്ച് രാഹുല്‍


ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനിടെ വാക്‌സിന്‍, ഓക്‌സിജന്‍, മരുന്നുകള്‍ എന്നിവയ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാണാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോടികള്‍ ചെലവഴിച്ച് ഡല്‍ഹിയില്‍ പണിയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയും മോദിയുടെ ചിത്രങ്ങളുമാണ് അവശേഷിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.


ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം. 'വാക്‌സിന്‍, ഓക്‌സിജന്‍, മരുന്നുകള്‍ എന്നിവയ്‌ക്കൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ല. സെന്‍ട്രല്‍ വിസ്ത പദ്ധതി, മരുന്നുകളുടെ ജിഎസ്ടി, എല്ലായിടത്തുമുള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ എന്നിവയാണ് അവശേഷിക്കുന്നത്' - രാഹുല്‍ ട്വീറ്റ് ചെയ്തു.

നദികളില്‍ ഒഴുകിനടക്കുന്ന മൃതദേഹങ്ങള്‍ പോലും സര്‍ക്കാരിന് കാണാനാകാത്ത തരത്തിലേക്ക് പുതിയ ഇന്ത്യ മാറിയെന്നും ഇത് ലജ്ജാകരമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും വിമര്‍ശിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക