Image

അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ റിലീസ് ചെയ്യുന്നത് രണ്ട് ഭാഗമായി

Published on 13 May, 2021
അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ റിലീസ് ചെയ്യുന്നത് രണ്ട് ഭാഗമായി
അല്ലു അര്‍ജുന്‍ നായകനാവുന്ന സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം പുഷ്പ റിലീസ് ചെയ്യുന്നത് രണ്ട് ഭാഗങ്ങളായി. രണ്ടര മണിക്കൂറില്‍ കഥ പറഞ്ഞു തീര്‍ക്കാന്‍ പ്രയാസമാണെന്നും അതിനാല്‍ ചര്‍ച്ച നടത്തിയതിന് ശേഷം രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചുവെന്നുമാണ് വിവരം.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പത്ത് ശതമാനത്തോളം ഷൂട്ടിങ്ങ് പൂര്‍ത്തികരിച്ച് കഴിഞ്ഞിട്ടുണ്ട്. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് പുഷ്പ.

രണ്ട് ഭാഗങ്ങളായി എടുക്കുന്നത് കൊണ്ട് ചിത്രീകരണത്തിനൊപ്പം എഡിറ്റിങ്ങും നടന്നുകൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗണിന് ശേഷം ചിത്രീകരണം പുനരാരംഭിക്കാനാണ് തീരുമാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക