-->

VARTHA

തൃശ്ശൂര്‍ മെഡികല്‍ കോളജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവ്

Published

on

തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡികല്‍ കോളജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ വൃക്കരോഗിയായ കോവിഡ് ബാധിതന്‍ മരിച്ച സംഭവത്തില്‍ ജില്ലാ മെഡികല്‍ ഓഫീസര്‍ (ഡിഎംഒ) അന്വേഷണത്തിന് ഉത്തരവിട്ടു. വാടാനപ്പള്ളി സ്വദേശി നകുലന്‍ ആണ് വിഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ ചൊവ്വാഴ്ച രാത്രി മരിച്ചത്. കോവിഡ് വാര്‍ഡില്‍ ചികില്‍സ കിട്ടുന്നില്ലെന്നായിരുന്നു ആക്ഷേപം.


വിഡിയോ വാട്‌സ് ആപ് ഗ്രൂപുകളില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ മെഡികല്‍ കോളജ് അധികൃതര്‍ ഇടപ്പെട്ട് ചികില്‍സ തരപ്പെടുത്തി. പക്ഷേ, വൃക്കരോഗി കൂടിയായതിനാല്‍ നകുലന്‍ മരിച്ചു. വിഡിയോ സന്ദേശം നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഡിഎംഒ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പന്ത്രണ്ടു വര്‍ഷമായി വൃക്കരോഗത്തിന് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

കഴിഞ്ഞ ദിവസം കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവായി. തുടര്‍ന്ന് ആശുപത്രിയില്‍ നേരിട്ട അവഗണനക്കെതിരെ നകുലന്‍ സമൂഹമാധ്യമ ഗ്രൂപുകളില്‍ വിഡിയോ സന്ദേശമിട്ടു. പിന്നീട്, ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്തു. കോവിഡ് വാര്‍ഡില്‍ നകുലന്‍ നേരിട്ട അവഗണനയ്ക്ക് പരിഹാരമാകും മുമ്ബേ മരിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആരോഗ്യവകുപ്പിന് ഉടന്‍ പരാതി നല്‍കുമെന്ന് നകുലന്റെ ബന്ധുക്കള്‍ അറിയിച്ചു.

എന്നാല്‍, യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് മെഡി. കോളജ് ആശുപത്രി അധികൃതരുടെ വിശദീകരണം. രോഗിക്ക് ബെഡ് അനുവദിക്കുന്നതിലെ സാങ്കേതിക പ്രശ്‌നം മാത്രമാണ് ഉണ്ടായത്. നകുലന് ബെഡ് അനുവദിച്ചെങ്കിലും അത്യാസന്ന നിലയിലെത്തിയ മറ്റൊരു രോഗിക്ക് വേണ്ടി ആ ബെഡില്‍ നിന്ന് കുറച്ചുനേരത്തേക്ക് ഒഴിവാക്കി. ആരോഗ്യ നില വഷളായതിനെതുടര്‍ന്ന് നകുലനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് നകുലനെ മാറ്റിയെന്നും മെഡി. കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനെ വിശദീകരണം കിട്ടിയ ശേഷം തുടര്‍ നടപടിയെന്ന് ജില്ലാ മെഡികല്‍ ഓഫീസര്‍ വ്യക്തമാക്കി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

തൊഴിലാളികളുമായി പോയ ടൂറിസ്റ്റ് ബസ് അസമില്‍ കുടുങ്ങി; തിരിച്ചുവരാന്‍ വൈകുന്നതില്‍ ഡ്രൈവര്‍ ജീവനൊടുക്കി

അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചു, വിജയം അസാധുവാക്കണം; കെ ബാബുവിനെതിരെ എം സ്വരാജ് ഹൈക്കോടതിയില്‍

ഹജ്ജ് തീര്‍ത്ഥാടനം: സൗദി അനുമതി നിഷേധിച്ചതോടെ അപേക്ഷകള്‍ റദ്ദാക്കി ഇന്ത്യ

ഇടുക്കി ചെക്ക്ഡാമില്‍ മീന്‍പിടിക്കാന്‍ പോയ രണ്ടുപേരെ കാണാതായി

ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന ബിജെപിയെ ഇല്ലായ്മ ചെയ്യുവാനാണ് സിപിഎം ശ്രമിക്കുന്നത് : കുമ്മനം രാജശേഖരന്‍

പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നത് ; കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി

ഭാര്യ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഭര്‍ത്താവ് ; യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തി പോലീസ്

യുഎഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വീസ സ്വന്തമാക്കിയ ആദ്യ മലയാളി ദമ്പതികള്‍

കേരളത്തില്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു, മദ്യശാലകള്‍ തുറക്കും; ശനി, ഞായര്‍ സമ്പൂര്‍ണ ലോക് ഡൗണ്‍

സംസ്ഥാനത്ത് ഇന്ന് 12,246 പേര്‍ക്ക് കോവിഡ്, 166 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76

ലക്ഷദ്വീപ് ചരക്കുനീക്കം മാറ്റുന്നതിനെതിരെ 17ന് ബേപ്പൂരില്‍ ഹര്‍ത്താല്‍

കാലവര്‍ഷം ശക്തി പ്രാപിക്കുന്നു; നദികള്‍ കവിയുന്നു; ഇടുക്കിയില്‍ ആശങ്ക

കവയിത്രി സുഹറ പടിപ്പുര ന്യുമോണിയ ബാധിച്ച് അന്തരിച്ചു

സുരേന്ദ്രനെ വേട്ടയാടിയാല്‍ പിണറായിക്ക് മക്കളെ കാണാന്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് എ. എന്‍ രാധാകൃഷ്ണന്‍

പാലത്തായി പീഡനം: സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് പ്രതി പത്മരാജന്‍ ഹൈക്കോടതിയില്‍

വാക്സീന്‍ എടുത്ത മെഡി. വിദ്യാര്‍ഥിനിയുടെ മരണം : അന്വേഷണത്തിനു പ്രത്യേക സംഘങ്ങള്‍

രണ്ടു മാസത്തിനിടെ രണ്ടു തവണ തട്ടിക്കൊണ്ടുപോകലിന് ഇരയായ കുഞ്ഞിന് 24 മണിക്കൂറും പോലീസ് കാവല്‍

കോവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്സിന്‍ മതിയാകുമെന്ന് പഠന റിപോര്‍ട്

കൊവിഡ് പടര്‍ന്നത് വുഹാന്‍ ലാബില്‍ നിന്നാണെന്ന വാദം തള‌ളി ചൈനയുടെ ബാറ്റ് വുമണ്‍

രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചയാള്‍ മരിച്ചു: സ്ഥിരീകരിച്ച്‌ സര്‍ക്കാര്‍

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍- വി.ഡി സതീശന്‍

നെന്മാറയിലെ സംഭവത്തില്‍ ദുരൂഹതയുണ്ട്: പോലീസിനെതിരെ വനിതാ കമ്മീഷന്‍

ലക്ഷദ്വീപില്‍ ബീഫ്‌ നിരോധിക്കാനാണോ നീക്കമെന്ന്‌ കേന്ദ്രത്തിനോട്‌ ഹൈക്കോടതി

ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കേന്ദ്രത്തോടും ലക്ഷദ്വീപ് ഭരണകൂടത്തോടും വിശദീകരണം തേടി ഹൈക്കോടതി

വിദേശത്ത് പോകണം; പാസ്പോര്‍ട്ട് പുതുക്കാനുള്ള അനുമതി തേടി കങ്കണ കോടതിയില്‍

മുസ്‌ലിം വ്യക്തിനിയമം അടക്കം 52 നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധിക്കുന്നു

സ്കൂള്‍ കുട്ടികളെനഗ്‌നനൃത്തം ചെയ്യിച്ച സംഭവം; ആള്‍ദൈവത്തിനെതിരെ കേസ്

നിയന്ത്രണം വിട്ട സ്കൂട്ടര്‍ ലോറിക്കടിയിലേക്കു മറിഞ്ഞ് ദമ്പതികള്‍ മരിച്ചു

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയം; വിവാഹ വാഗ്ദാനം നല്‍കി പീഡനം , ഒടുവില്‍ വധശ്രമം: അധ്യാപകന്‍ ഒളിവില്‍

കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യല്‍; ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിന് അനുമതി

View More