Image

കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് 12-16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാമെന്ന് വിദഗ്ധസമിതി

Published on 13 May, 2021
കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് 12-16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാമെന്ന് വിദഗ്ധസമിതി

ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കുന്നത് 12 മുതല്‍ 16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാമെന്ന് സര്‍ക്കാര്‍ സമിതി. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ദീര്‍ഘിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ വാക്സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള നാല്-ആറ് ആഴ്ചയായിരുന്നു. പിന്നീട് ഇത് ആറ്-എട്ട് ആഴ്ചയായി ഏപ്രിലില്‍ വര്‍ധിപ്പിച്ചിരുന്നു. 


പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച്‌ വിതരണം നടത്തുന്ന വാക്‌സിനാണ് കൊവിഷീല്‍ഡ്. ഓക്സ്ഫഡും അസ്ട്രസെനകയും സംയുക്തമായാണ് കൊവിഷീല്‍ഡ് വികസിപ്പിച്ചെടുത്തത്.

കൊവിഷീല്‍ഡ് വാക്‌സിന്റെ ഇരുഡോസുകള്‍ക്കും ഇടയിലെ ഇടവേള ദീര്‍ഘിപ്പിക്കുന്നക് വാക്‌സിന്റെ ഫലപ്രാപ്തി മെച്ചപ്പെടുത്തുമെന്ന് അന്താരാഷ്ട്ര പഠനങ്ങളും വ്യക്തമാക്കിയിരുന്നു. അതേസമയം കൊവാക്‌സിന്‍ രണ്ട് ഡോസുകള്‍ എടുക്കുന്നതിനിടയിലെ ഇടവേളയില്‍ മാറ്റമില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക