fomaa

ഇന്ന് 9 മണി:  കൊറോണ വ്യാപനം, കേരളാ പ്രതിനിധികൾ ഫോമാ അംഗ സംഘടനകളുമായി സംസാരിക്കുന്നു

Published

on

കൊറോണ കേരളത്തിലും, മറ്റ്  സംസ്ഥാനങ്ങളിലും, അതിരൂക്ഷമായി പടർന്ന് നിരവധി പേർ  ഓക്സിജൻ ലഭിക്കാതെയും, ആവശ്യമായ ശ്വസനോപകരണങ്ങളുടെ ക്ഷാമം മൂലവും മരണപ്പെടുന്ന അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് സംജാതമായിരിക്കുന്നത്. 

കേരളത്തിന് ആവശ്യമായ ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റു ജീവൻ സുരക്ഷാ ഉപകരണങ്ങളും എത്തിക്കുന്നതിന്  ഫോമാ ഉൾപ്പടെ  ജീവ-കാരുണ്യ പ്രവർത്തങ്ങളിൽ ഏർപ്പെടുന്ന നിരവധി സന്നദ്ധ സംഘടനകൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. നിർഭാഗ്യവശാൽ ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യതക്കുറവും, കേരളത്തിനാവശ്യമായ ഉപകരണങ്ങളെ സംബന്ധിച്ച വ്യക്തതയില്ലായ്മയും, ഉപകരണങ്ങൾ കേരളത്തിലേക്ക് കയറ്റുമതി ചെയ്യുന്നത് സംബന്ധിച്ച സംശയങ്ങളും അംഗ  സംഘടനകളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. 

ഈ സാഹചര്യത്തിൽ ഫോമയുടെ നേത്യത്വത്തിൽ കേരള സർക്കാരിന്റെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുമായും, ചീഫ് സെക്രട്ടറിയുമായും  ബന്ധപ്പെട്ട് ക്ര്യത്യമായ വിവരങ്ങളും ഉപദേശങ്ങളും, ലഭിക്കുന്നതിന് ശ്രമിച്ചതിന്റെ ഫലമായി, ഇന്ന് വൈകിട്ട്  ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം 9 മണിക്ക് സംഘടനാ പ്രതിനിധികളുടെ സംശയങ്ങൾക്കും, ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയും, മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിക്കുന്നതിനും, ഒരു വെബ്ബിനാർ സംഘടിപ്പിച്ചിരിക്കുന്ന വിവരം അറിയിക്കാൻ താത്പര്യപ്പെടുന്നു. 

കേരള സർക്കാരിനെ പ്രതിനിധീകരിച്ച് , നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ ഡോക്ടർ.കെ .ഇളങ്കോവൻ  IAS, വാണിജ്യ-സേവന നികുതി (GST )സ്‌പെഷ്യൽ കമ്മീഷണർ, ഡോക്ടർ.എസ്.കാർത്തികേയൻ IAS , കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ  മാനേജിംഗ് ഡയറക്ടർ വി.ആർ. ക്ര്യഷ്ണ തേജാ മൈലവരപ്പ് IAS, കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ശ്രീമതി വിഘ്‌നേശ്വരി IAS, നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ വെബ്ബിനാറിൽ പങ്കെടുക്കും.  കേരളാ ചീഫ് സെക്രട്ടറി വി.പി.ജോയിയും പരിപാടിയിൽ പങ്കെടുക്കും 

ഫോമയിലെ അംഗ സംഘടനകളുടെ  കമ്മറ്റി മെമ്പർമാർക്ക്  വേണ്ടിയാണ്  വെബ്ബിനാർ സങ്കടിപ്പിച്ചിട്ടുള്ളത് ഏറെ ഉപകാരപ്രദമാകുന്ന ഈ വെബ്ബിനാറിൽ പങ്കു കൊള്ളാനും, താങ്കളുടെ സംഘടനയെ പ്രതിനിധീകരിച്ചു പങ്കെടുക്കാൻ താല്പര്യപ്പെടുന്നവരുടെ വിശദാംശങ്ങൾ മുൻകൂട്ടി അറിയിക്കാനും കേരളത്തെ രക്ഷിക്കാനുള്ള ഫോമായുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, ഫോമയോടൊപ്പം കൈകർക്കാനും   അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോമാ ജനറൽ സെക്രട്ടറി ടി ഉണ്ണിക്കൃഷ്ണനുമായി ( 8133340123 ) ബന്ധപ്പെടുക

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

അനിയൻ ജോർജിന്റെ മറുപടി

ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഫോമാ ഒരിക്കലും തയ്യാറല്ല: തോമസ് ടി. ഉമ്മൻ

ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍

ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും.

ഫോമയുടെ ഓണക്കോടി വിതരണവും ഓണ സദ്യയും കേന്ദ്രമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഞങ്ങൾ  നീതിക്കൊപ്പം നിൽക്കുന്നു: ഫോമാ വനിതാ ഫോറം

ഫോമാ സൗത്ത് ഈസ്‌റ് മേഖലാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് വിജയകരമായി നടന്നു.

ഫോമാ ഹെല്പിങ് ഹാൻഡ്‌സിനു 'മുണ്ടക്കൽ ശേഖര'ന്റെ ഓണ സമ്മാനം

ഫോമ സണ്‍ഷൈന്‍ മേഖല കായിക വിനോദ സമിതിക്ക് രൂപം നല്‍കി

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

ഫോമാ വനിതാ വേദിയുടെ  മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നു

ഫോമാ പൊളിറ്റിക്കൽ ഫോറം ചർച്ച ഇന്ന്; കിറ്റെക്സ് സാബു ജേക്കബ് പങ്കെടുക്കുന്നു 

ഫോമാ യുവജന ഫോറത്തിന്റെ ഐസ്ബ്രേക്കർ ഇവന്റ് ശ്രദ്ധേയമായി

ഫോമാ സാംസ്കാരിക കമ്മറ്റി ചെണ്ടമേള മത്സരവും, തിരുവാതിരകളി മത്സരവും സംഘടിപ്പിക്കുന്നു

ഫോമ നേതാക്കൾ കേന്ദ്രമന്ത്രി മുരളീധരനെ സന്ദർശിച്ചു 

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട്  ഹാർട്ട്ഫോഡിൽ  നടക്കും

ഫോമയുടെ പത്തനാപുരം പാര്‍പ്പിട പദ്ധതിക്കുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഫോമാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

View More