Image

കര്‍ണ്ണന്‍ മെയ് 14 ന് ആമസോണ്‍ പ്രൈംസില്‍ റിലീസ്

Published on 12 May, 2021
കര്‍ണ്ണന്‍ മെയ് 14 ന് ആമസോണ്‍ പ്രൈംസില്‍ റിലീസ്
ധനുഷ് നായകനായ കര്‍ണ്ണന്‍ മേയ് 14ന്‌ ആമസോണ്‍ പ്രൈംസില്‍ റിലീസ് ചെയ്യും. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം, കഴിഞ്ഞ വര്‍ഷം ചിത്രം റിലീസ് ചെയ്യാനൊരുങ്ങിയതാണെങ്കിലും കൊവിഡിനെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ മാസം 9ന് ചിത്രം തീയേറ്ററുകളിലെത്തി.

മികച്ച അഭിപ്രായങ്ങളാണ് കര്‍ണ്ണന്‍ നേടിയത്. ധനുഷിനുപുറമേ മലയാളിതാരങ്ങളായ ലാല്‍, രജിഷ വിജയന്‍ എന്നിവരുടെ പ്രകടനങ്ങള്‍ മികച്ചതായി. പരിയേറും പെരുമാള്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാരി സെല്‍വരാജ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക